ADVERTISEMENT

പിച്ചവച്ചാണ് എല്ലാവരും നടക്കാൻ പഠിക്കുന്നത്. അതിപ്പോൾ മനുഷ്യരായാലും മൃഗങ്ങളായാലും അങ്ങനെതന്നെ. മിക്ക മൃഗങ്ങളുടെയും കുഞ്ഞുങ്ങൾ ജനിച്ചയുടൻ തന്നെ എഴുന്നേറ്റ് നിൽക്കാറുണ്ട്. പ്രത്യേകിച്ചും ആനകളുടെയും ജിറാഫിന്റെയും പശുവിന്റെയുമൊക്കെ കുഞ്ഞുങ്ങൾ. ഇങ്ങനെ ജനിച്ച് അധികസമയമാകും മുൻപ് പിച്ചവയ്ക്കാൻ ശ്രമിക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പിച്ചവച്ച് നടക്കുന്ന  ആഫ്രിക്കൻ ആനക്കുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മുൻകാലുകളും പിൻകാലുകളും വലിച്ചു വച്ച് മുന്നോട്ടായുന്ന ആനക്കുട്ടി വേച്ചുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ വീഴ്ചയൊന്നും പ്രശ്നമാക്കാതെ തുമ്പികൈയിൽ കുത്തി എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് ഏറെ കഷ്ടപ്പെട്ടാണ് ആനക്കുട്ടിയെത്തുന്നത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് മനോഹരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇപ്പോൾ വിറച്ചും ഏറെ പണിപ്പെട്ടുമാണ് കുട്ടിയാനയുടെ കാൽവയ്പുകൾ. വലുതാകുമ്പോൾ 6000 കിലോയോളം ഭാരമുണ്ടാകും ഒരു ആഫ്രിക്കൻ ആനയ്ക്ക്. ഇപ്പോൾ കാലുകൾ വിറയ്ക്കുമെങ്കിലും വലുതായിക്കഴിഞ്ഞ് ഇവന്റെ ഓരോ കാൽവയ്പിലും ഭൂമികുലുങ്ങുമെന്നാണ് കസ്വാൻ ദൃശ്യങ്ങൾക്ക് അടിക്കുറിപ്പു നൽകിയത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Baby Elephant Trying To Take First Steps Wins Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com