ADVERTISEMENT

വലിയ കണ്ണുകളും മനുഷ്യന്റെ മുഖത്തോടു സാമ്യമുള്ള തലയുമായി ജനിച്ച പന്നിക്കുട്ടിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. വെനസ്വേലയിയെ ലാറായിലുള്ള ഖ്വിബ്രാഡ അറിബയിലാണ് അപൂർവ സംഭവം നടന്നത്. തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ കീടനാശിനികളുടെ ഉപയോഗം കൂടുതലാണ്. അതിനാലാവാം ജനിതകവൈകല്യമുള്ള പന്നിക്കുഞ്ഞ് ജനിച്ചതെന്നാണ് നിഗമനം

ഇവിടെയുള്ള ഒരു കർഷകന്റെ വളർത്തു പന്നിയാണ് അപൂർവ മുഖമുള്ള പന്നിക്കുഞ്ഞിന് ജന്മം നൽകിയത്. ഇതിന്റെ കൂടെ ജനിച്ച മറ്റ് പന്നിക്കുഞ്ഞുങ്ങളെല്ലാം സാധാരണ കുഞ്ഞുങ്ങളാണ്. എന്നാൽ ഈ പന്നിക്കുഞ്ഞ് മാത്രം മറ്റുള്ളവയിൽ നിന്നും വേറിട്ടു നിൽക്കുന്നു. മറ്റു കുഞ്ഞുങ്ങൾക്കൊന്നും ശരീരത്തിൽ രോമമില്ലെന്നും മനുഷ്യ മുഖത്തിൽ ജനിച്ച പന്നിക്കുട്ടിക്ക് ജനിച്ചപ്പോൾ തന്നെ ശരീരത്തിൽ രോമമുണ്ടെന്നും കർഷകൻ വ്യക്തമാക്കി.

ജനിച്ച് മൂന്ന് മണിക്കൂർ മാത്രം പിന്നിട്ട പന്നിക്കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഭക്ഷണത്തിലൂടെ വേണ്ടത്ര പോഷകം ലഭിക്കാത്തതിനാലാകാം ജനിതകവൈകല്യം സംഭവിച്ച കുഞ്ഞുണ്ടായെന്നാണ് ഒരു വിഭാഗത്തിന്റെ നിഗമനം. അപൂർവ മുഖവുമായി ജനിച്ച പന്നിക്കുട്ടി അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Pig Born With Deformity Has 'Human Face' And Hair On Body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com