ADVERTISEMENT

ബെംഗളുരുവിലെ ഒരു ഗോൾഫ് മൈതാനത്തിൽ നിന്നുള്ള പാമ്പുകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. റാറ്റ് സ്നേക്ക് വിഭാഗത്തിൽ പെട്ട രണ്ടു പാമ്പുകളാണ് ഗോൾഫ് മൈതാനത്തിന്റെ ഒഴിഞ്ഞ കോണിലെത്തിയത്. പാമ്പുകൾ ഇണ ചേരാനെത്തിയതാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

എന്നാൽ അതല്ല ആൺ പാമ്പുകൾ തമ്മിൽ മേൽക്കോയ്മയ്ക്കുവേണ്ടിയുള്ള പോരാട്ടമാണെന്നാണ് മറ്റൊരു വിഭാഗം വിശ്വസിക്കുന്നത്.  വിഷമില്ലാത്തയിനം പാമ്പുകളാണ് റാറ്റ് സ്നേക്കുകൾ. ഇവയ്ക്കിടയിൽ ആൺ പാമ്പുകൾ തമ്മിലുള്ള പോരാട്ടം പതിവാണെന്ന് സ്മിത്‌സോണിയൻ മാഗസിൻ വ്യക്തമാക്കി. 36 സെക്കന്റ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത് വസുധാ വർമയാണ്.

English Summary: Two Snakes 'Dancing' At A Golf Course 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com