ADVERTISEMENT

മനുഷ്യർ അകത്തും മൃഗങ്ങൾ പുറത്തുമാണ് ഇപ്പോൾ. ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. കോഴിക്കോട് മേപ്പയ്യൂർ അങ്ങാടിയിൽ ഇറങ്ങിയ പുള്ളി വെരുകാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഐഎഫ്എസ്  ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ ഗണത്തിൽപ്പെട്ടതാണ് മേപ്പയ്യൂർ അങ്ങാടിയിൽ പ്രത്യക്ഷപ്പെട്ട മലബാർ വെരുക് എന്നറിയപ്പെടുന്ന പുള്ളി വെരുക്. വിവേര സിവറ്റിന എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. മെരു എന്നാണ് ഇവ നാട്ടിൽ അറിയപ്പെടുന്നത്. നീണ്ടു മെലിഞ്ഞ ശരീരവും കുറുകിയകാലുകളുമാണ്  ഇവയുടെ പ്രത്യേകത. ശരീരത്തിന് ഇളം മഞ്ഞ നിറവും അതിൽ നിറയെ കറുത്ത പുള്ളികളുമുണ്ട്.

സാധാരണ ഗതിയിൽ മനുഷ്യ സാമീപ്യമറിഞ്ഞാൽ ഓടി രക്ഷപെടുന്ന ജീവി രോഗബാധ മൂലമോ കാഴ്ചശക്തി കുറഞ്ഞതിനാലോ ആകാം സീബ്രാ വരയിലൂടെ മെല്ലെ നടന്നു നീങ്ങുന്നതെന്നാണ് നിഗമനം. സാധാരണയായി വനത്തിലോ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിലോ കാണപ്പെടുന്ന ഈ ജീവി എങ്ങനെ മേപ്പയ്യൂർ അങ്ങാടിയിൽ എത്തിയെന്നതാണ് കൗതുകകരമായ കാര്യം.

English Summary: Small Indian civet walks on Kerala road on lockdown day. Twitter is in love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com