ADVERTISEMENT

നായകൾ മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണെന്ന് പറയാറുണ്ട് നായകളെ വളർത്താത്ത വീടുകൾ തന്നെ ചുരുക്കം. എന്നാൽ ലോകത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ലോങ്ങ്യേർബൈടൻ എന്ന നഗരത്തിൽ ജീവിക്കുന്ന ഔഡൻ സാൽറ്റേയ്ക്കും ഭാര്യ മിയയ്ക്കും നായകൾ വെറും വളർത്തുമൃഗങ്ങൾ അല്ല, തങ്ങളുടെ ജീവിതം തന്നെയാണ്. 110 പരം നായകൾക്കൊപ്പമാണ് ഇവരുടെ ജീവിതം.

നോർവെയിലെ സ്വാൽബർഡ് ദ്വീപസമൂഹത്തിലെ ഒരു ദ്വീപായ സ്പിറ്റ്സ് ബർഗന്റെ ഏറ്റവും അറ്റത്തായി സ്ഥിതി ചെയ്യുന്ന നഗരമാണ് ലോങ്ങ്യേർബൈടൻ. കൂടുതൽ ആളുകളുമായി ഇടപഴകുക എന്നത് ഔഡന് എപ്പോഴും അലോസരമുണ്ടാക്കുന്ന  ഒന്നായിരുന്നു. എന്നാൽ നായകളും ഒത്തുള്ള ജീവിതം അതിലും ഏറെ മെച്ചപ്പെട്ടതാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

തങ്ങളുടെ നായകളെ പാർപ്പിക്കുന്ന സ്ഥലത്തിന് സ്വാൽബർഡ് ഹസ്കി എന്നാണ് ഔഡനും മിയയും പേര് നൽകിയിരിക്കുന്നത്. ഓരോ നായകൾക്കും പ്രത്യേകം കൂടുകളും ഇവർ ഒരുക്കിയിരിക്കുന്നു. ഇവയെ പരിപാലിക്കുക എന്നത് ഏറെ പ്രയാസമുള്ള ജോലിയാണ്. പുലർച്ചെ തുടങ്ങുന്ന അധ്വാനം രാത്രി ഏറെ വൈകി മാത്രമാണ് തീരുന്നത്. എങ്കിലും  ഇരുവരും അതിൽ ഏറെ സന്തോഷം കണ്ടെത്തുന്നുണ്ട്. ഓരോ നായയുടെയും ആരോഗ്യകാര്യത്തിലും അതീവ ശ്രദ്ധയാണ് ഇവർ ചെലുത്തുന്നത്. നായകൾ ജീവിതം എപ്പോഴും ആസ്വദിക്കുന്നവരാണ് എന്നാണ് ഔഡന്റെ അഭിപ്രായം. അവയോടൊപ്പം സമയം ചെലവഴിക്കുന്നതും അതുകൊണ്ട് ഏറെ സന്തോഷകരമാണ്.

സ്വാൽബർഡ് സന്ദർശിക്കാനെത്തുന്ന പല സംഘങ്ങളും ഔഡന്റെ നായകളെ കാണാനായി എത്താറുണ്ട്. മഞ്ഞു പുതച്ചു കിടക്കുന്ന പ്രദേശത്തിലൂടെ നായകൾ വലിക്കുന്ന വണ്ടിയിൽ യാത്ര ചെയ്യുന്നതിനും അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതിനും എല്ലാം ഉള്ള സൗകര്യം ഔഡൻ ഒരുക്കിയിട്ടുണ്ട്. തന്റെ മക്കളെപ്പോലെ കരുതുന്നതിനാൽ അവ മറ്റുള്ളവരുമായി ഇടപഴകുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ് എന്ന് അദ്ദേഹം പറയുന്നു.

സന്ദർശകരെ അനുവദിക്കുന്നതിലുടെ ഇരുവർക്കും വരുമാനം ലഭിക്കുന്നുണ്ട് എങ്കിലും അധികം സംഘങ്ങൾ എത്തുന്നത് നായകളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം ഉണ്ടാകുമെന്നതിനാൽ സന്ദർശകർക്ക് പരിധി നിർണ്ണയിച്ചിട്ടുണ്ട്. 2019 ലാണ് ഇരുവർക്കും ഒരു ആൺ കുഞ്ഞ് ജനിച്ചത്. തൻറെ നായകളുമായി മകനും  സൗഹൃദത്തിൽ ആകുമെന്ന പ്രതീക്ഷയിലാണ് ഔഡൻ.

ഏതൊരു സംരംഭം തുടങ്ങുമ്പോഴും നാൾക്കുനാൾ അതിന്റെ വരുമാനം വർധിക്കണം എന്നാണ് ഏവരും ആഗ്രഹിക്കുന്നത്. നാളേക്ക് സമ്പാദിക്കാനുള്ള മാർഗ്ഗം  കണ്ടെത്തുന്നതിലാണ് കൂടുതൽ ആളുകളും ആനന്ദം കണ്ടെത്തുന്നത്. എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം നായകൾക്കും തൻറെ കുടുംബത്തിനും അന്നന്നത്തേക്ക് ഉള്ള ആഹാരം  കണ്ടെത്തുകയും അവയ്ക്കും 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com