ADVERTISEMENT

കോവിഡ് ഭീതിയിൽ ജനം പുറത്തിറങ്ങാനാവാതെ വലയുന്നതിനിടയിലാണ് സ്കൂട്ടറിനുള്ളിൽ പാമ്പ് കയറിയത്. ഡൽഹിയിലെ സാരേ കാലേ ഖാൻ ബസ് സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലാണ് പാമ്പിനെ കണ്ടെത്തിയത്.

സമീപത്തുള്ള അമ്പലത്തിലെ പൂജാരിയുടേതാണ് പാമ്പിനെ കണ്ടെത്തിയ സ്കൂട്ടർ.അമ്പലത്തിൽ നിന്നും തിരിച്ചെത്തി സ്കൂട്ടർ എടുത്തപ്പോഴാണ്   അതിന്നുള്ളിൽ നിന്നും പാമ്പ് ചീറ്റുന്ന ഒച്ച കേട്ടത്. ഭയന്നു പോയ ഇയാൾ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടൻ തന്നെ വനം വകുപ്പ് അധികൃതരെയും എസ് ഒ എസ് പ്രവർത്തകരെയും സംഭവം അറിയച്ചു. വിവരമറിഞ്ഞെത്തിയ എസ് ഒ എസ് സംഘമാണ് സ്കൂട്ടറിനുള്ളിൽ നിന്നും കൂറ്റൻ വിഷപ്പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തത്.

രാജ്യമൊട്ടാകെ ലോക്ക് ഡൗണിലാണെങ്കിലും അപകടത്തിൽ അകപ്പെട്ടവരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതു കൊണ്ടാണ് വിവരമറിഞ്ഞപ്പോൾ തന്നെ എന്ന് ഒഎസ് സംഘം സംഭവസ്ഥലത്തേക്കെത്തിയതെന്ന് എൻജിഒ സി ഇ ഒ കാർത്തിക് സത്യനാരായൺ വ്യക്തമാക്കി.

സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ്  എസ്ഒ എസ് സംഘം പാമ്പിനെ നീക്കം ചെയ്യാന്നെത്തിയത്. മാസ്ക്കും അണുനാശിനിയും കൈയുറയും മറ്റ് സുരക്ഷാ ഉപകരണങ്ങളുമെല്ലാം സംഘത്തിൻ്റെ പക്കലുണ്ടായിരുന്നു.

മനുഷ്യരെ മാത്രമല്ല ലോക്ക് ഡൗൺ സാരമായി ബാധിച്ചിരിക്കുന്നത് മൃഗങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. അവയ്ക്കും വേണ്ടത്ര ഭക്ഷണവും കുടിവെള്ളവും ലഭ്യമല്ല. അതു കൊണ്ട് തന്നെ മൃഗങ്ങൾ ജനവാസ മേഖലയിലേക്കെത്തുന്നത് സ്വാഭാവികമാണ്. അതു കൊണ്ട് തന്നെ അനുകമ്പയോടെ അവയോട് പെരു മാറണമെന്നും എസ് ഒ എസ് ഡെപ്യൂട്ടി ഡയറക്ടർ വാസിം അക്രം വ്യക്തമാക്കി. ഏതു സമയത്തും ജനങ്ങൾക്കായി പ്രവർത്തിക്കാൻ എസ് ഒ എസ് സംഘടന തയാറാണ്. സ്കൂടറിനുള്ളിൽ നിന്നും പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് സ്വതന്ത്രമാക്കിയതായും സംഘടന വ്യക്തമാക്കി.

English Summary: Wildlife SOS rescues Cobra snake found inside scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com