ADVERTISEMENT

ഇരയെ പിടികൂടിയാൽ വച്ചു താമസിപ്പിക്കാതെ അവയുമായി മരത്തിലേക്ക് കയറുകയാണ് പുള്ളിപ്പുലികളുടെ പതിവ്. കാരണം മറ്റു ശല്യങ്ങളൊന്നുമില്ലാതെ സ്വസ്ഥമായിരുന്നു ഭക്ഷിക്കാം എന്നത് തന്നെ. സ്വന്തം ശരീരഭാരത്തിന്റെ മൂന്നിരട്ടിയിലധികം ഭാരമുള്ള ഇരകളെ അനായാസം മരത്തിനു മുകളിലേക്ക് വലിച്ചു കയറ്റാൻ പുള്ളിപ്പുലികൾക്ക് കഴിയും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ ക സ്വാനാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

 

പിടികൂടിയ വലിയ മാനുമായി കുത്തനെയുള്ള മരത്തിലേക്ക് ചാടിക്കയറുന്ന ദൃശ്യങ്ങളാണ് ഒരു മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. മാനിന്റെ കഴുത്തിൽ കടിച്ചു പിടിച്ചാണ് പുള്ളിപ്പുലി അനായാസം മരത്തിലേക്ക് ചാടിക്കയറിയത്. മരത്തിനു മുകളിലെത്തിയ പുലി ശിഖരത്തിൽ ഇരയെ സുരക്ഷിതമായി വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

 

അവിശ്വസനീയമായ മരംകയറ്റം എന്ന അടിക്കുറിപ്പോടെയാണ് പർവീൺ കസ്വാൻ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. മൂന്നിരട്ടിയിലധികം ഭാരമുള്ള ഇരകളുമായി മരത്തിനു മുകളിലേക്ക് അനായാസം കയറാൻ പുള്ളിപ്പുലികൾക്ക് കഴിയുമെന്നും ഇവയുടെ വാസസ്ഥലത്ത് മരത്തിനു മുകളിൽ ഇരകളെ സൂക്ഷിച്ചിരിക്കുന്നത് കാണാൻ കഴിയുമെന്നും കസ്വാൻ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ളതല്ല ഈ ദൃശ്യങ്ങളെന്നും സുഹൃത്ത് അയച്ചു തന്നതാണിതെന്നും അടിക്കുറിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com