ADVERTISEMENT

അരുവി മറികടക്കാൻ ഭയന്നു നിൽക്കുന്ന സിംഹക്കുഞ്ഞിനെ സഹായിക്കുന്ന അമ്മ സിംഹത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഗുജറാത്തിലെ ഗിർ ദേശീയപാർക്കിൽ നിന്നുള്ളതാണ് ഹൃദയസ്പർശിയായ ദൃശ്യങ്ങൾ.

രണ്ട് വലിയ പെൺസിംഹങ്ങളും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന സംഘമാണ് അരുവി ചാടിക്കടന്ന് മറുവശത്തേക്ക് കടന്നത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു ചെറിയ സിംഹക്കുഞ്ഞ് അരുവിയിലിറങ്ങാൻ ഭയന്ന് മുകളിലായി മാറി നിന്നു കരഞ്ഞു. മറ്റു കുഞ്ഞുങ്ങളെല്ലാം സാവധാനം അരുവി കടന്ന് മറുവശത്തെത്തി. പേടിച്ചരണ്ട് മാറി നിന്ന കുഞ്ഞിനെ അമ്മ സിംഹം തിരികെയെത്തി കടിച്ചു കൊണ്ട് മറുവശത്തേക്ക് പോയി.

ലോകത്തിൽ അമ്മ മാത്രമേയുള്ളൂ പത്ത് മക്കളുണ്ടെങ്കിലും എല്ലാവർക്കുമായി മുഴുവൻ സ്നേഹവും പകുത്ത് നൽകുന്നത് എന്ന അടിക്കുറിപ്പോടെ ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത് ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com