ADVERTISEMENT

സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോക്‌ഡൗൺ കാലയളവിൽ കേൾക്കാത്തവരായി ആരുമില്ല. മനുഷ്യരിൽ നിന്ന് കണ്ട് പഠിച്ചതാണോ എന്തോ രാജസ്ഥാനിൽ നിന്നു പുറത്തു വരുന്ന മയിലുകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

സാമൂഹിക അകലം പാലിക്കേണ്ടത് എങ്ങനെയെന്ന് ഈ മയിലുകളെ കണ്ട് പഠിക്കണം. രാജസ്ഥാനിലെ നാഗൂറിൽ നിന്ന് പകർത്തിയതാണ് ഈ ചിത്രം. ഇവിടെ റൂണിലുള്ള ഒരു സർക്കാർ സ്കൂളിന്റെ വരാന്തയിലാണ് മയിലുകൾ സാമൂഹിക അകലം പാലിച്ച് വിശ്രമിച്ചത്. ആളൊഴിഞ്ഞതിനാലാവണം സ്കൂൾ മയിലുകൾ വിശ്രമ കേന്ദ്രമായി തെരഞ്ഞെടുത്തത്.

സാമൂഹിക അകലം പാലിക്കേണ്ടത് എങ്ങനെയെന്ന് ദേശീയ പക്ഷികളെ കണ്ട് പഠിക്കാം എന്ന അടിക്കുറിപ്പോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ഈ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. വിസ്മയിപ്പിക്കുന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com