ADVERTISEMENT

നീന്തൽക്കുളത്തിൽ നീന്തിത്തുടിക്കുന്ന കുരങ്ങൻമാരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കോവിഡ് ഭീതിയിൽ മനുഷ്യരെല്ലാം വീടുകൾക്കുള്ളിൽ ഒതുങ്ങിയതോടെ പൊതു നിരത്തുകളെല്ലാം മൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളാകുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത് . നോയിഡയിലെ നിരത്തിലൂടെ നടക്കുന്ന നീൽ ഗായിയുടെയും ഉത്തരാഖണ്ഡിലൂടെ ചുറ്റിത്തിരിയുന്ന സാംഭർ മാനുകളുടെയും കോഴിക്കോട്ടെ മേപ്പയ്യൂർ അങ്ങാടിയിൽ ഇറങ്ങിയ പുളളി വെരുകിന്റെയുമൊക്കെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

മുംബൈയിലെ ബോറി വാലിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുതിയതായി പുറത്തു വന്നിരിക്കുന്നത്. ടിസ്ക ചോപ്രയാണ് ഇൻസ്റ്റഗ്രാമിൽ രസകരമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. കുരങ്ങൻമാരുടെ പൂൾ പാർട്ടി എന്ന അടിക്കുറിപ്പും ഇതോടൊപ്പം ചേർത്തിരുന്നു.

ഫ്ലാറ്റുകളുടെ ബാൽക്കണിയിൽ വലിഞ്ഞു കയറിയ ഒരു കുരങ്ങ് ജനാലയുടെ അഴികളിൽ പിടിച്ച് നീന്തൽക്കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. മുങ്ങാം കുഴിയിട്ട് നീന്തിയ കുരങ്ങ് നീന്തൽക്കുളത്തിന്റെ സൈഡിൽ കയറിയിരുന്ന് വിശ്രമിച്ചിട്ട് വീണ്ടും തിരികെ നീന്തി. പിന്നാലെയെത്തിയ മറ്റു കുരങ്ങുകളും നീന്തൽ ആഘോഷമാക്കി. 

ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. നിരവധി പ്രമുഖരും പ്രതികരണങ്ങളുമായി രംഗത്തെത്തി. മുംബൈയിലെ ആളൊഴിഞ്ഞ നിരത്തുകളിൽ പീലി വിരിച്ച് നൃത്തം ചെയ്യുന്ന മയിലുകളുടെ ദൃശ്യങ്ങളും അടുത്തിടെ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com