ADVERTISEMENT

കാട്ടിലെ സവാരിക്കിടയിൽ എതിരെയെത്തിയ കാട്ടുനായ്ക്കളെ കണ്ട് കുട്ടിയാനകൾക്ക് സംരക്ഷണ കവചം തീർത്ത് കാട്ടാനക്കൂട്ടം. സൗത്ത് ആഫ്രിക്കയിലെ സാബി സാൻഡ് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ളതാണ് അപൂർവമായ ദൃശ്യങ്ങൾ. കോവി‍‍ഡ് ഭീതിയിൽ ദേശീയ പാർക്കുകൾ അടച്ചതോടെ അവിടെ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ളവർക്ക് കാണാനായി തൽസമയ സംപ്രേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ചിത്രീകരിച്ച ദൃശ്യങ്ങളാണിത്.

ഒരുപാട് കുട്ടിയാനകൾ ഉൾപ്പെടുന്ന സംഘത്തിന് എതിരെയാണ് കാട്ടുനായ്ക്കൾ ഓടിയെത്തിയത്. ഇവയെ കണ്ടയുടനെ പെട്ടെന്നു തന്നെ കൂട്ടത്തിലെ മുതിർന്ന ആനകൾ കുട്ടിയാനകളെ നടുവിലാക്കി സംരക്ഷണ കവചമൊരുക്കി. കൂട്ടത്തിലെ മുതിർന്ന ആനകൾ കാട്ടുനായ്ക്കൾക്കു നേരെ ചിന്നംവിളിച്ച്  ഓടിയെത്തുകയും ചെയ്തു. കാട്ടാനകളുടെ വിരട്ടൽ കണ്ട കാട്ടുനായ്ക്കൾ അപ്പോൾ തന്നെ ഭയന്ന് സ്ഥലം കാലിയാക്കി. പൊതുവെ കാട്ടുനായ്ക്കൾ ആനക്കൂട്ടത്തെ ആക്രമിക്കാനൊന്നും മുതിരാറില്ല. എന്നാലും കുട്ടിയാനകളോടുള്ള കരുതലിന്റെ ഭാഗമായാണ് കാട്ടാനക്കൂട്ടം കാട്ടുനായിക്കളെ തുരത്തിയത്.

Elephants Protect Babies From Wild Dogs

കാട്ടാനക്കൂട്ടത്തിന്റെ വിരട്ടൽ കണ്ട് ഭയന്ന് കാട്ടുനായ്ക്കൾ ചിതറിയോടിയതോടെ സംഘർഷാവസ്ഥയ്ക്ക് അയവുവന്നു. പിന്നീടും അവിടെ തുടർന്ന ആനക്കൂട്ടം പൂഴി ശരീരത്തിൽ വാരിവിതറിയും ഭക്ഷണം കഴിച്ചുമൊക്കെ ഏറെ നേരത്തിനു ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.

English Summary: Elephants Protect Babies From Wild Dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com