ADVERTISEMENT

കോഴിക്കോട് വടകര തിരുവള്ളൂരില്‍ കാട്ടുമൃഗങ്ങള്‍ ചത്തു വീഴുന്നു.കഴിഞ്ഞ ഒരാഴ്ചക്കിടെ മരപ്പട്ടിയും മുള്ളന്‍പന്നിയും ഉള്‍പ്പടെ 10 മൃഗങ്ങളാണ് ചത്തത്. ഡിസ്റ്റബര്‍ വൈറസാണ് രോഗകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനക്കായി ഈ ജീവികളുടെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.

തിരുവള്ളൂരിലെ പൊതുയിടങ്ങളിലാണ് ജീവികള്‍ ചത്തു വീഴുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 8 മരപ്പട്ടിയും രണ്ടു മുള്ളന്‍ പന്നിയും ചത്തു. മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. മൃഗങ്ങളെ ബാധിക്കുന്ന ഡിസ്റ്റബര്‍ വൈറസാണ് രോഗകാരണമെന്നാണ് പ്രാഥമിക നിഗമനം.

വളര്‍ത്തു മൃഗങ്ങളിലേക്ക് രോഗം ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍ കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ഒരു മൂങ്ങയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. പക്ഷികളിലേക്ക് ഈ രോഗം എത്തുമോ എന്ന പേടിയും നാട്ടുകാര്‍ക്ക് ഉണ്ട്. കോവിഡ് 19 ന്റെ ഭീതി നിലനില്‍ക്കുന്നതിനിടെയാണ് മൃഗങ്ങള്‍ ചത്തു വിഴുന്നത് എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

English Summary: Mass die-off of wild animals in kozhikkode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com