ADVERTISEMENT

പഞ്ചസാര തിന്നാന്‍ കൊതി മൂത്ത കുട്ടിയാനയും അമ്മയാനയും കേരള അതിര്‍ത്തിയായ നാടുകാണി ചുരംപാതയിലെ നിത്യ സന്ദര്‍ശകരാണിപ്പോള്‍. ഒാടിക്കൊണ്ടിരിക്കെ കത്തിയ പഞ്ചസാര ലോറിക്കരികില്‍ കാട്ടാനകള്‍ ഇടയ്ക്കിടെ വന്നു പോവുന്നത് പതിവാണ്. നേരം പുലര്‍ന്നാല്‍ പിന്നെ കുട്ടിയാനക്ക് ചുരം പാതയില്‍ കിടക്കുന്ന ലോറിയുടെ അരികിലെത്തണം. അമ്മയാനയും ഒപ്പമുണ്ടാവും. 

കത്തി നശിച്ച ലോറിയില്‍ ഇപ്പോഴും പഞ്ചസാര ചാക്കുകളുടെ അവശിഷ്ടമുണ്ട്. ലോറിയുടെ മുകളില്‍ കയറി  അല്‍പനേരം പഞ്ചസാര നക്കി നോക്കും. മൂന്നു മാസം മുൻപാണ് മൈസൂരുവിൽനിന്നു കേരളത്തിലേക്കു പഞ്ചാസാര കയറ്റി വന്ന ലോറി ചുരത്തിൽ തീപിടിച്ച് കത്തി നശിച്ചത്. വഴിക്കടവിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. 

Baby Elephant and mother spotted in Nadukani

ലോറിയിലുണ്ടായിരുന്ന പഞ്ചസാര കഴുകിക്കളഞ്ഞെങ്കിലും ശേഷിക്കുന്ന മധുരം നുണയാനാണ് കാട്ടാനകളെത്തുന്നത്.  ലോറിയിൽ കയറി മധുരം നുകർന്ന് തിരികെ പോകും. സംസ്ഥാനാന്തര പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോവുന്നതൊന്നും അമ്മയും കുട്ടിയും ശ്രദ്ധിക്കാറില്ല. പഞ്ചസാര അകത്താക്കിയാല്‍ പിന്നെ റോഡിലൂടെ തന്നെ വനത്തിലേക്കു കടക്കും. കുട്ടിയാന കൂടെയുളളതുകൊണ്ട് ആക്രമിക്കാനുളള സാധ്യത മുന്നില്‍ കണ്ട് വാഹനങ്ങളെല്ലാം നിര്‍ത്തിയിടുകയാണ് പതിവ്. സഞ്ചാരികളില്ലാത്തതും ആനകളുടെ സഞ്ചാരത്തിന് സൗകര്യമാവുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com