ADVERTISEMENT

കാർഷികാവശ്യത്തിനുവേണ്ടി നിർമിച്ച കിണറിനുള്ളിൽ അകപ്പെട്ട ആനയെ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കർണാടകയിലെ മലായ് മഹേശ്വര വന്യജീവി സങ്കേതത്തിനു സമീപമുള്ള കിണറിനുള്ളിലാണ് കാട്ടാന കുടുങ്ങിയത്.

വെള്ളം ഏറെയുള്ള കിണറിനുള്ളിൽ അകപ്പെട്ട കാട്ടാനയെ ഏറെ പരിശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ വശങ്ങളിലെ മണ്ണിടിച്ചു നിരത്തിയ ശേഷമാണ് ആന അതിലൂടെ പുറത്തെത്തിയത്. വനം വകുപ്പും പൊലീസും പ്രദേശവാസികളും ചേർന്നാണ് ആനയെ രക്ഷപെടുത്തിയത്.

കിണറിനു പുറത്തെത്തിയ കാട്ടാന പെട്ടെന്നു തന്നെ കാട്ടിലേക്ക് മറഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ യദുകൊണ്ടലു വി ആണ് ആനയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Smmary: Elephant rescued from agricultural well in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com