ADVERTISEMENT

ബുദ്ധിയുടെ കാര്യത്തിൽ ആനകൾ എപ്പോഴും ഒരുപടി മുന്നിലാണ്. മുന്നിലുള്ള തടസ്സങ്ങളൊക്കെ ബുദ്ധിപൂർവം തരണം ചെയ്യാൻ ആനകൾക്കു കഴിയും. വൈദ്യുതവേലി പിഴുതെറിഞ്ഞ് ലക്ഷ്യസ്ഥാനത്തേക്കു പോകുന്ന കാട്ടാനകളുടെ ദൃശ്യങ്ങളൊക്കെ മുൻപും സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ചരിഞ്ഞ പ്രതലത്തിലൂടെയിറങ്ങുന്ന രണ്ട് ആനകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് രസകരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.നദിയുടെ തിട്ടയിൽ നിന്നും  ഏറെ കഷ്ടപ്പെട്ടാണ് ആനകൾ താഴേക്കിറങ്ങിയത്. മുൻകാലുകൾ മുന്നോട്ട് വച്ച് പിൻകാലുകൾ മടക്കിയാണ് ആദ്യമെത്തിയ ആന മണൽത്തിട്ടയിലൂടെ താഴേക്കിറങ്ങിയത്. തൊട്ടു പിന്നാലെയെത്തിയ ആനക്കുട്ടി കിടന്നിട്ട് താഴേക്ക് ഉരുണ്ടു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തലകുത്തി മണലിൽ വീണ കുട്ടിയാന വേഗം ചാടിയെഴുന്നേറ്റു നടന്നകന്നു.

ചരിഞ്ഞ പ്രതലങ്ങളിൽ ഇരുന്ന് നിരങ്ങി നീങ്ങുന്നത് ആനകളുടെ പൊതുസ്വഭാവമാണെങ്കിലും കിടന്നുരുണ്ടു നീങ്ങിയ ഈ ആനക്കുട്ടിയുടെ പുതിയ തന്ത്രമാണ് ചിരിപടർത്തുന്നത്. .നിരവധിയാളുകൾ ആനകളുടെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Elephants rolling down steep spaces go viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com