ADVERTISEMENT

സിംഹക്കൂട്ടത്തിൻ്റെ പിടിയിൽ അകപ്പെട്ട ജിറാഫിൻ്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ഒന്നും രണ്ടുമല്ല നീണ്ട 5 മണിക്കൂറാണ് ജിറാഫ് സിംഹങ്ങളോട് ചെറുത്തു നിന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.

പുൽമേട്ടിൽ വച്ചാണ് സിംഹക്കൂട്ടം ജിറാഫിനെ വളഞ്ഞത്. കടുത്ത ആക്രമണമാണ് സിംഹങ്ങളിൽ നിന്ന് ജിറാഫിന് നേരിടേണ്ടി വന്നത്. കൂട്ടത്തിൽ ഒരു സിംഹം ജിറാഫിൻ്റെ പുറത്തേക്ക് വലിഞ്ഞുകയറി ശരീരത്തിൽ മാന്തുകയും കടിച്ചു വലിക്കുകയും ചെയ്തു. ഈ സമയം മറ്റ് സിംഹങ്ങൾ പിൻ കാലുകളിൽ പിടുത്തമിട്ടു. സിംഹങ്ങൾ കഠിനമായി പരിശ്രമിച്ചിട്ടും ജിറാഫിനെ വലിച്ചു താഴെയിടാനായില്ല.    സിംഹക്കൂട്ടത്തിൻ്റെ ആക്രമണം രൂക്ഷമായപ്പോഴും ജിറാഫ് ധൈര്യം കൈവിടാതെ മുന്നോട്ടു നടന്നു. നീണ്ട 5 മണിക്കൂറാണ് സിംഹക്കൂട്ടം ജിറാഫിനെ ക്രൂരമായി ആക്രമിച്ചത്. ചെറുത്തു നിൽപ് തുടർന്ന ജിറാഫിനെ പരാജയപ്പെടുത്താനാവാതെ ഒടുവിൽ സിംഹക്കൂട്ടം മടങ്ങി. അങ്ങനെ ജിറാഫ് അപകടത്തിൽ നിന്നും രക്ഷപെട്ടു.

സിംഹക്കൂട്ടത്തിൻ്റെ പിടിയിൽ അകപ്പെട്ടിട്ടും പ്രതീക്ഷ കൈവിടാതെ ചെറുത്തു നിന്ന ജിറാഫ് നൽകുന്ന സന്ദേശം വലുതാണെന്ന് ദ്യശ്യങ്ങൾ കണ്ടവർ വ്യക്തമാക്കി.ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ നവീദ് ട്രമ്പുവാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com