ADVERTISEMENT

ലോക്ക്ഡൗണ്‍ മനുഷ്യര്‍ക്ക് മാത്രമല്ല ചില മൃഗങ്ങള്‍ക്കും ദുരിതകാലമാണ്. കൊല്ലത്തെ, വെള്ളിമണ്‍ കൊച്ചയ്യപ്പന്‍ എന്ന ആന സ്വന്തം കൊമ്പുകള്‍  കാരണം ലോക്കായിരിക്കുകയാണ്. വളര്‍ന്ന കൊമ്പ് മുറിക്കാന്‍ വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് കൊമ്പന്റെ ദുരിതത്തിന് കാരണം. കൊച്ചയ്യപ്പന്റെ കൊമ്പ് മുറിക്കാന്‍ മൂന്നു മാസം മുന്‍പ് വനംവകുപ്പിന് അപേക്ഷ നല്‍കിയതാണ്. 

അനുമതിയായതായി ഉദ്യോഗസ്ഥര്‍ വാക്കാല്‍ അറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതുകൊണ്ട് ഇതുവരെ രേഖാമൂലമുള്ള അനുമതി ലഭിച്ചിട്ടില്ല. ഇരുകൊമ്പുകളും വളര്‍ന്ന് കൂട്ടിമുട്ടിയതിനാല്‍ കൊച്ചയ്യപ്പന് വേണ്ട തീറ്റയും വെള്ളവും എടുക്കാന്‍ കഴിയുന്നില്ല. ലോക്ക്ഡൗണ്‍ കാലത്ത് മറ്റു നാട്ടാനകള്‍ സുഖിച്ചു കഴിയുമ്പോള്‍ സ്വന്തം കൊമ്പുകള്‍ തീര്‍ത്ത ലോക്ക്ഡൗണില്‍ വലയുകയാണ് കൊച്ചയ്യപ്പന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com