ADVERTISEMENT

വിശപ്പ് സഹിക്കാനാവാതെ കൂറ്റൻ വിഷത്തവളയെ വിഴുങ്ങാനൊരുങ്ങിയ പെരുമ്പാമ്പിനെ രക്ഷിച്ചത് മനുഷ്യന്റെ കരുതൽ. ഓസ്ട്രേലിയക്കാരനായ നാഥൻ കയേ ആണ് വിഷത്തവളയെ സാഹസികമായി എടുത്തുമാറ്റി പാമ്പിന്റെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ എട്ടുവർഷമായി നാഥന്റെ വീടിനു സമീപത്തായി കാണപ്പെടുന്ന പെരുമ്പാമ്പാണിത്. അതുകൊണ്ട് തന്നെ അതിന്റെ ജീവൻ അപകടത്തിൽ പെടുന്നത് കണ്ടുനിൽക്കാനായില്ല.

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിന്റെ പിടിയിൽ നിന്ന് വിഷത്തവളയെ വേർപെടുത്താനായത്.പൈപ്പ് ഉപയോഗിച്ച് വേർപെടുത്താൻ നോക്കിയെങ്കിലും സാധിച്ചില്ല. ഒടുവിൽ വെള്ളം നിറച്ച ബക്കറ്റിൽ ഇട്ടിട്ടാണ് പാമ്പിന്റെ പിടിയിൽ നിന്നും വിഷത്തവളയെ മോചിപ്പിച്ചത്. പിടികൂടുന്നതിനിടയിൽ വിഷം ഉള്ളിൽ ചെന്നതുകൊണ്ടാകാം പാമ്പിന് മയക്കമുണ്ടായിരുന്നെന്നും നാഥൻ വ്യക്തമാക്കി. രക്ഷപെടുത്തിയില്ലായിരുന്നെങ്കിൽ വിഷത്തവളയെ വിഴുങ്ങുന്ന പാമ്പ് കുറച്ചുദിവസത്തിനകം ചത്തുപോയേെന.

അതീവ വിഷമുള്ളതും ഏതു പരിസ്ഥിതിയിലും അതിജീവിക്കാന്‍ കഴിയുന്നതുമായി തവളകളാണ് കെയിന്‍ തവളകള്‍. ഓസ്ട്രേലിയയിലെ ഏറ്റവും കുുപ്രസിദ്ധരായ അധിനിവേശ ജീവികളാണിവ‍. കടുത്ത വിഷമുള്ള ഇവ മൂലം ചത്ത മുതലകള്‍ മുതല്‍ പല്ലികളും പാമ്പുകളും വരെയുള്ള ജീവികള്‍ക്കു കണക്കില്ല. 1935ല്‍ ഓസ്ട്രേലിയയില്‍ നിന്ന് തെക്കേ അമേരിക്കയിലെത്തിയതു മുതല്‍ പെറ്റുപെരുകിയ ഇവയുടെ ജനിതക രഹസ്യം കുറച്ചുനാളുകൾക്ക് മുൻപാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇതോടെ ഈ തവളകളുടെ എണ്ണം കുറയ്ക്കുന്നതിനു സഹായിക്കുന്ന വൈറസിനു ജന്മം നല്‍കാനുള്ള പരിശ്രമത്തിലാണ് ഗവേഷകർ.

English Summary: Man Saves Snake From Poisonous Toad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com