ADVERTISEMENT

അദ്ഭുത കാഴ്ചകൾ ഏറെ ഒളിഞ്ഞിരിപ്പുണ്ട് പ്രകൃതിയിൽ. അത്തരത്തിൽ അപൂർവമായ പല കാഴ്ചകളും മുന്നിലെത്തുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ പങ്കുവച്ച ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന സസ്തനി വിഭാഗത്തിൽ പെടുന്ന ജീവിയാണ് കൊളുഗു. പറക്കുന്ന ലെമുർ എന്നും ഇവ അറിയപ്പെടാറുണ്ട്. യഥാർഥത്തിൽ ഇവയ്ക്ക് പറക്കാനുള്ള കഴിവില്ല. ശരീരത്തോട് ചേർന്നിരിക്കുന്ന ചിറകുപോലുള്ള ഭാഗത്തിന്റെ സഹായത്തോടെ ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് തെന്നി നീങ്ങിയാണ് ഇവ സഞ്ചരിക്കുന്നത്.

കൂട്ടിലെന്ന പോലെ തൂങ്ങിക്കിടക്കുന്ന കളുഗുവിന്റെയും അതിന്റെ ശരീരത്തോടു ചേർന്നിരിക്കുന്ന കുഞ്ഞിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന കൊളുഗു കൈകൾ വിടുവിച്ച് താഴേക്ക് തൂങ്ങുമ്പോൾ നെഞ്ചാടു ചേർന്നിരിക്കുന്ന കുഞ്ഞിനെ കാണാം. ഒറ്റനോട്ടത്തിൽ കൂടുപോലെ തോന്നുമെങ്കിലും കൊളുഗുവിന്റെ ശരീരത്തോട് ചേർന്നിരിക്കുന്ന നേർത്ത ചർമപാളിയാണിത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: colugo and her baby is crazy viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com