ADVERTISEMENT

ഓസ്ട്രേലിയയിലെ ഒരു കൃഷിയിടം സന്ദർശിക്കാനെത്തിയതായിരുന്നു ബ്രിസ്റ്റൾ നിവാസിയായ ഓസ്കർ വില്യംസ്. കഴിഞ്ഞ മൂന്നു വർഷമായി ഓസ്ട്രേലിയയിലെ വിവിധയിടങ്ങൾ സന്ദർശിക്കുകയാണ് ഈ 24 കാരൻ. ക‍ൃഷിയിടത്തിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് ഓസ്ട്രേലിയയിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നായ റഫ് സ്കെയിൽഡിനെ കണ്ടത്. ഉടൻതന്നെ പാമ്പിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി.

പെട്ടെന്നാണ് വിഷപ്പാമ്പ് തന്റെ നേർക്കാണ് വരുന്നതെന്ന് മനസ്സിലാക്കിയത്. ഓടിമാറാനുള്ള സമയം കിട്ടിയില്ല. അതുകൊണ്ട് തന്നെ സുരക്ഷിതമായ അകലം പാലിക്കുകയെന്നത് അസാധ്യമാണെന്ന് മനസ്സിലാക്കിയ ഓസ്കർ രണ്ടും കൽപിച്ച് അവിടെത്തന്നെ തുടർന്നു. നേരെ മുന്നിലെത്തിയ പാമ്പ് ഷൂവിന് മുകളിലൂടെ കാൽപാദത്തിലേക്ക് കയറി മെല്ലെ ഇഴഞ്ഞു നീങ്ങി.

പാമ്പ് കാലിലൂടെ കയറിയിറങ്ങി പോകുന്നത്ര സമയവും ഓസ്കർ അനങ്ങാതെ നിന്നു. പാമ്പിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളൊന്നും ഓസ്കറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അതുകൊണ്ട് തന്നെ പാമ്പ് ആക്രമിക്കാൻ മുതിർന്നുമില്ല. പാമ്പ് കടിച്ചാൽ ജീവൻ അപകടത്തിലായേനെ, എന്നാൽ കടിക്കില്ലെന്ന വിശ്വാസത്തിലാണ് ശ്വാസമടക്കിപ്പിടിച്ച് അവിടെ നിന്നത്. എന്തായാലും അപകടമൊന്നും പറ്റാതെ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് അദ്ദേഹം.

English Summary: Venomous Snake Slithers Over Man's Boot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com