sections
MORE

വീണുകിടന്ന ട്രാഫിക് കോൺ നിവർത്തിവച്ചു കൈയടി നേടിയ കരടി; ദൃശ്യങ്ങൾ!

Bear picks up fallen traffic cone from roadside
SHARE

വഴിയരികിൽ വീണുകിടന്ന ട്രാഫിക് കോൺ നിവർത്തി വയ്ക്കുന്ന കരടിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ബുദ്ധിശക്തിയിൽ മൃഗങ്ങൾ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. വിജനമായ വഴിയിലൂടെ പോകുന്നതിനിടയിലാണ് താഴെ വീണുകിടക്കുന്ന ട്രാഫിക് കോൺ കരടിയുടെ ശ്രദ്ധയിൽ പെട്ടത്. വളവിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് കോൺ കടിച്ചെടുത്ത് നിവർത്തി വച്ച് കരടി അതിന്റെ യാത്ര തുടർന്നു,

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് മനോഹരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.നാൽപതിനായിരത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Bear picks up fallen traffic cone from roadside in viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA