ADVERTISEMENT

പൈസ പിൻവലിക്കാൻ എടിഎം ൽ കയറുമ്പോൾ അവിടെ പാമ്പിനെ കണ്ടാൽ എന്താകും അവസ്ഥ. അങ്ങനെ എടിഎംനുള്ളിൽ കയറിയ മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ഗാസിയബാദിലുള്ള ഗോവിന്ദപുരത്താണ് സംഭവം നടന്നത്.മാർക്കറ്റിനു സമീപമുള്ള എടിഎമ്മിനുള്ളില്‍ ഇഴഞ്ഞു നീങ്ങുന്ന മൂർഖൻ പാമ്പിനെ ആദ്യം കണ്ടത് സുരക്ഷാജീവനക്കാരനാണ്.

ഇയാൾ ഉടൻതന്നെ എടിഎമ്മിന്റെ വാതിൽ അടച്ചു. പുറത്ത് ജനങ്ങൾ തടിച്ചുകൂടിയതോടെ പാമ്പ് എടിഎം മെഷീനിനു മുകളിലുള്ള വിടവിലൂടെ അതിനുള്ളിലേക്ക് കടന്നു. പുറത്തു നിന്നവർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെ സംഭവം ജനശ്രദ്ധനേടി. പാമ്പു പിടിത്ത വിദഗ്ദ്ധരെത്തി പിന്നീട് പാമ്പിനെ നീക്കം ചെയ്തു.

English Summary: Snake spotted inside ATM in Ghaziabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com