ADVERTISEMENT

ലോക്ഡൗണിൽ വാഹനങ്ങളും മനുഷ്യരുമെല്ലാം നിരത്തിൽ നിന്നൊഴിഞ്ഞതോടെ കാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെല്ലാം വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്നുണ്ട്. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ പലപ്പോഴും കാഴ്ചയൊക്കെ കണ്ട് മതിയായ ശേഷമാണ് മടങ്ങാറുള്ളതും. ഇങ്ങനെ നാടുചുറ്റാനിറങ്ങിയ കാട്ടുപോത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കൂനൂർ ഹിൽസ്റ്റേഷന് സമീപമാണ് കാട്ടുപോത്തിറങ്ങിയത്. റോഡിലൂടെയൊക്കെ നടന്ന് മടുത്തപ്പോൾ കക്ഷി തിരിച്ചു നടക്കാൻ തുടങ്ങി. കാട്ടിലേക്കുള്ള വഴി മറന്നതോടെ ആകെ ആശയക്കുഴപ്പമായി. റോഡരികിലെ വീടിനു പുറകിൽ കാടുണ്ടെന്ന് കണ്ടതോടെ മുന്നിൽ കണ്ട ഗേറ്റ് ഒറ്റച്ചാട്ടത്തിന് മറികടന്നാണ് കാട്ടുപോത്തു പോയത്.  ആറടിയോളം പൊക്കം കാട്ടുപോത്തുകൾക്ക് ചാടിക്കടക്കാനാകുമെന്നാണ് പറയപ്പെടുന്നത്. 600 മുതൽ 800 കിലോ വരെയാണ് കാട്ടുപോത്തുകളുടെ ഭാരം.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് ശ്രീറാം പകർത്തിയ ഗേറ്റ് ചാടിക്കടക്കുന്ന കാട്ടപോത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Indian Gaur Show His Jumping Skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com