sections
MORE

അനായാസമായി വേലി ചാടിക്കടക്കുന്ന കാട്ടുപോത്തുകൾ; ദൃശ്യങ്ങൾ കൗതുകമാകുന്നു!

 6 gaurs jumping over a fence in Tamil Nadu goes viral
SHARE

ലോക്ഡൗൺ തുടങ്ങിയതോടെ മനുഷ്യരെല്ലാം വീടിനുള്ളിലും മൃഗങ്ങളെല്ലാം ഭയമേതുമില്ലാതെ സ്വൈര്യവിഹാരം നടത്താനും തുടങ്ങി. ജനവാസ കേന്ദ്രങ്ങളിലെല്ലാം മൃഗങ്ങൾ ഇറങ്ങി നടക്കുന്ന നിരവധി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം നാടുചുറ്റാനിറങ്ങിയ കാട്ടുപോത്തിന്റെ ചിത്രങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. കൂനൂർ ഹിൽസ്റ്റേഷന് സമീപമിറങ്ങിയ കാട്ടുപോത്ത് വലിയ ഗേറ്റ് ചാടിക്കടക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയത്.

ഇപ്പോൾ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ട്വിറ്ററിലൂടെ പങ്കുവച്ച ഒരു പഴയ വിഡിയോയാണ് ചര്‍ച്ചയാകുന്നത്. വേലി ചാടിക്കടക്കുന്ന 6 കാട്ടുപോത്തുകളാണ് ദൃശ്യങ്ങളിലുള്ളത്. തമിഴ്നാട്ടിലെവിടെയോ ആണ് സംഭവം നടന്നത്. നാടുകാണാനിറങ്ങിയ കാട്ടുപോത്തുകൾ അനായാസമായി വേലിചാടിക്കടക്കുന്ന ദൃശ്യങ്ങളാണ് കൗതുകമാകുന്നത്. 600 മുതൽ 800 കിലോയോളം ഭാരവും ആറടിയോളം പൊക്കവുമുള്ള കാട്ടുപോത്തുകളാണ് അനായാസം വേലിചാടിക്കടന്നു പോകുന്നത്.

English Summary: 6 gaurs jumping over a fence in Tamil Nadu goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA