ADVERTISEMENT

തകർന്ന പാലം അനായാസം ചാടിക്കടക്കുന്ന കാട്ടുപൂച്ചയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ജലാശയത്തിനു കുറുകെയുള്ള തകർന്ന പാലം കടക്കുന്നതിനിടയിലായിരുന്നു പൂച്ചയുടെ കുതിച്ചുചാട്ടം. കാലഹരണപ്പെട്ട പാലത്തിന്റെ മധ്യത്തിലായി കുറച്ചു ഭാഗം അടർന്നു പോയിരുന്നു. ഇവിടെയെത്തിയപ്പോഴാണ് മറുഭാഗത്തേക്ക് പൂച്ച എടുത്തുചാടിയത്. കൃത്യമായി മറുവശത്തെത്തിയ പൂച്ച് കരയിലേക്ക് ഓടിമറഞ്ഞു.

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് മനോഹരമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. 16 സെക്കൻഡ് ദൈർഖ്യമുള്ള വിഡിയോയിൽ തകർന്ന പാലത്തിന്റെ അവശിഷ്ടമായി ശേഷിച്ചിരിക്കുന്ന നേരിയ പലകയിലൂടെ മെല്ലെ നടന്നുവരുന്ന കാട്ടുപൂച്ചയെ കാണാം. മധ്യത്തിലെത്തിയപ്പോൾ ശൂന്യമായ ഭാഗം കണ്ട് കാട്ടുപൂച്ച മറുവശത്തേക്ക് എടുത്തു ചാടുകയായിരുന്നു. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: bobcat making an impressive jump goes viral.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com