ADVERTISEMENT

ആനകൾ ഏറെ ബുദ്ധിയുുള്ള ജീവികളാണ്. പരസ്പര സഹകരണവും  പരസ്പരസ്നേഹവുമെല്ലാം ഇവയെകണ്ടു പഠിക്കാം. ഇത്തരമൊരു ഹൃദയസ്പർശിയായ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കിടങ്ങിൽ അകപ്പെട്ട കുട്ടിയാനയെ കരകയറാൻ സഹായിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ശക്തമായി വെള്ളം ഒഴുകുന്ന ഒരു കിടങ്ങിലാണ് കുട്ടിയാന അകപ്പെട്ടത്. അവിടെ നിന്നും മൺതിട്ടയിൽ കാലുകൾ ഉയർത്തിവച്ച് കരയിലേക്ക് കയറാൻ ഏറെ പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 

കുട്ടിയാന കരയിലേക്ക് കയറാനാവാതെ വിഷമിക്കുന്നതു കണ്ട് അവിടെയുണ്ടായിരുന്ന മറ്റൊരായ സഹായത്തിനെത്തി. കുട്ടിയാനയെ നീക്കി നിർത്തി കിടങ്ങിലേക്കിറങ്ങിയ മുതിർന്ന ആന തലകൊണ്ട് കുട്ടിയാനയുടെ പിന്നിൽ തട്ടി കരയിലേക്ക് കയറ്റിവിട്ടു. ആനകളുടെ പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും തെളിവായ ഹൃദയസ്പർശിയായ ഈ രംഗങ്ങളാണ് ഇപ്പോൾ വ്യാപകമായി ജനശ്രദ്ധനേടുന്നത്.  

English Summary: Baby elephant stuck in ditch gets help from another gentle giant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com