sections
MORE

മരത്തിനു മുകളിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടിക്കടക്കുന്ന പുള്ളിപ്പുലി; അപൂർവ ദൃശ്യങ്ങൾ

 Leopard jumping on trees like a gymnast
SHARE

കൂറ്റൻ മരത്തിനു മുകളിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. മരത്തിനു മുകളിലേക്ക് ഇരയുമായി കയറുന്ന പുള്ളിപ്പുലിയേയും മരത്തിനു മുകളിൽ വിശ്രമിക്കുന്ന പുള്ളിപ്പുലിയേയുമൊക്കെ പലരും കണ്ടിട്ടുണ്ട്. എന്നാൽ ഒരു മരത്തിന്റെ മുകളിൽ നിന്ന് മറ്റൊരു മരത്തിലേക്ക് പുള്ളിപ്പുലി ചാടുന്നത് അധികമാരും കണ്ടിട്ടുണ്ടാകില്ല. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് അപൂർവമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.

ആദ്യം കൂറ്റൻ മരത്തിലേക്ക് കയറിയ പുള്ളിപ്പുലി അടുത്ത മരത്തിലേക്ക് എടുത്തു ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തികഞ്ഞ അഭ്യാസിയെപ്പോലെ ഒരു മരത്തിൽ നിന്നും മറ്റൊന്നിലേക്ക് ചാടിക്കടക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു. 

English Summary: Leopard jumping on trees like a gymnast

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA