ADVERTISEMENT

സാധാരണ നിലയിൽ ട്രാഫിക് ജാം എന്ന് കേൾക്കുമ്പോഴേ നെറ്റിചുളിയും. എന്നാലും ഈ ലോക്ഡൗൺ കാലത്ത് ട്രാഫിക് ജാമിനെക്കുറിച്ച് പറയുന്നത് എന്തിനെന്നല്ലേ? കഴിഞ്ഞ ആഴ്ച ഒരു കൂട്ടം മയിലുകളാണ് ട്രാഫിക് ജാം സൃഷ്ടിച്ചത്. രാജസ്ഥാനിൽ നിന്നുള്ള ഈ മനോഹരമായ ദൃശ്യം പകർത്തിയത് വിനോദ് ശർമയാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് അപൂർവ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ലോക്ഡൗണിൽ വിജനമായ നിരത്തകളിൽ കൂട്ടമായി പറന്നിറങ്ങിയതാണ് മയിൽക്കൂട്ടം. പീലിവിരിച്ചാടുന്ന ആൺമയിലുകളും പെൺമയിലുകളുമെല്ലാം നിരത്തിലുണ്ടായിരുന്നു. ഇവിടേക്ക് പതിവില്ലാതെ വാഹനമെത്തിയപ്പോള്‍ മയിൽക്കട്ടം മെല്ലെ ടാറിട്ട റോഡിൽ നിന്ന് വശങ്ങളിലേക്ക് നീങ്ങി. ഇത്രയധികം മയിലുകളെ ഒന്നിച്ചു കാണുന്നത് ആദ്യായിട്ടാണെന്ന് പലരും ട്വിറ്ററിൽ വ്യക്തമാക്കി

സാമൂഹിക അകലം പാലിക്കേണ്ടത് എങ്ങനെയെന്ന് ദേശീയ പക്ഷികളെ കണ്ട് പഠിക്കാം എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ മാസം പർവീൺ കസ്വാൻ പങ്കുവച്ച ചിത്രവും മാധ്യമശ്രദ്ധ നേടിയിരുന്നു. രാജസ്ഥാനിലെ നാഗൂറിൽ നിന്ന് പകർത്തിയതായിരുന്നു ആ ചിത്രം. റൂണിലുള്ള ഒരു സർക്കാർ സ്കൂളിന്റെ വരാന്തയിലാണ് മയിലുകൾ സാമൂഹിക അകലം പാലിച്ച് വിശ്രമിച്ചത്. ആളൊഴിഞ്ഞതിനാലാവണം സ്കൂൾ മയിലുകൾ വിശ്രമ കേന്ദ്രമായി തെരഞ്ഞെടുത്തത്. വിസ്മയിപ്പിക്കുന്ന പ്രതികരണമാണ് ഈ ചിത്രത്തിനും ലഭിച്ചത്.

English Summary: Pride of Peacocks Causes Traffic Jam in Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com