ADVERTISEMENT

മുള്ളൻ പന്നികളെ ആഹാരമാക്കുകയെന്നത് അത്ര എളുപ്പമല്ല. കാരണം കൂറ്റൻ മുള്ളുകൾ തെറിപ്പിച്ച് അവ പ്രതിരോധിക്കും. അതുകൊണ്ട് തന്നെ പല ജീവികളും ഇവയെ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ മുള്ളൻ പന്നിയെ വേട്ടയാടാൻ ശ്രമിച്ച പുള്ളിപ്പുലിക്കുഞ്ഞിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഉത്തർപ്രദേശിലെ കാടർണിഘട്ട് വന്യജീവി സങ്കേതത്തിൽ നിന്നും പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. വിജനമായ നിരത്തിലൂടെ രാത്രിയിൽ നടക്കുന്ന പുള്ളിപ്പുലിയും മുള്ളൻപന്നിയുമാണ് ദൃശ്യത്തിൽ. മുന്നോട്ട് നടക്കുന്ന മുള്ളൻ പന്നിയെ പിന്തുടർന്ന പുള്ളിപ്പുലിയെ തിരിച്ചെത്തി മുള്ളുകൾ കൊണ്ട് ആക്രമിച്ച ശേഷമാണ് മുള്ളൻ പന്നി മടങ്ങിയത്.മുള്ളൻ പന്നിയുടെ പെട്ടെന്നുള്ള ആക്രമണത്തിൽ പതറിയ പുള്ളിപ്പുലി മടങ്ങുന്നതും ദൃശ്യത്തിൽ കാണാം.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. 

English Summary: Watch Who Came Out On Top In This Leopard vs Porcupine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com