sections
MORE

കുഞ്ഞുങ്ങളെ രക്ഷിക്കാനായി കോഴിയും ഭക്ഷിക്കാനായി മൂർഖൻ പാമ്പും; കനത്ത പോരാട്ടം, ഒടുവിൽ?

Mother hen fights fierce battle with cobra to save her chicks
SHARE

സ്വന്തം കുഞ്ഞുങ്ങള്‍ അപകടത്തിൽ പെട്ടാൽ രക്ഷിക്കാനായി അമ്മമാർ എന്തും ചെയ്യും. ശത്രു എത്ര പ്രബലനായാലും കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനായിരിക്കും അമ്മമാർ മുൻതൂക്കം നൽകുക. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. കോഴിയേയും കുഞ്ഞുങ്ങളെയും പാർപ്പിച്ചിരുന്ന ഇടുങ്ങിയ മുറിയിലേക്ക് ഇഴഞ്ഞെത്തിയ മൂർഖൻ പാമ്പിനാണ് കോഴിയുടെ കനത്ത ആക്രമണം നേരിടേണ്ടി വന്നത്.

കുഞ്ഞുങ്ങളെ ഭക്ഷിക്കാനെത്തിയ മൂർഖൻ പാമ്പിനെ പറന്ന് കൊത്തിയാണ് കോഴി നേരിട്ടത്. കുഞ്ഞുങ്ങൾ സുരക്ഷിതരായി പുറത്തെത്തുന്നതു വരെ കോഴി മൂർഖൻ പാമ്പുമായുള്ള പോരാട്ടം തുടർന്നു. കോഴി ആക്രമിക്കുമ്പോൾ പാമ്പും കോഴിയെ ആഞ്ഞു കൊത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങളെല്ലാം പുറത്തെത്തിയ ശേഷമാണ് കോഴി മടങ്ങിയത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ധീരയായ അമ്മയെന്നാണ് കോഴിയെ പലരും വിശേഷിപ്പിച്ചത്.

English Summary: Mother hen fights fierce battle with cobra to save her chicks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA