ADVERTISEMENT

വീടിന്റെ മേൽക്കൂരയിൽ പതുങ്ങിയിരുന്ന മൂർഖൻ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ കൗതുകമാകുന്നു. ഗോവയിലെ കോട്ടിഗാവോ വന്യജീവി സങ്കേതത്തിനു സമീപമാണ് സംഭവം നടന്നത്. മേൽക്കൂരയിലുണ്ടായിരുന്ന ഓടിനടിയിലാണ് മൂർഖൻ പതുങ്ങിയിരുന്നത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ജീവനക്കാരനാണ് ഓടുകൾ മാറ്റി അതിനടിയിൽ പതുങ്ങിയിരുന്ന മൂർഖൻ പാമ്പിനെ സാഹസികമായി പിടികൂടിയത്.

പാമ്പിനെ പിടികൂടിയ ആൾ അതിനെ ബാഗിനുള്ളിലേക്ക് നിക്ഷേപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പാമ്പിനെ പിടികൂടുന്ന ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഷൈലേന്ദ്ര സിങ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കടുവയേയും പുലിയേയും ആനകളേയും മാത്രമല്ല പാമ്പുകളേയും വനം വകുപ്പ് ജീവനക്കാർക്ക് കൈകാര്യം ചെയ്യേേണ്ടിവരും എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്വിറ്ററിൽ ദൃശ്യം പങ്കുവച്ചത്.

English Summary: Cobra rescued from rooftop by forest official in Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com