ADVERTISEMENT

വീടിനുള്ളിൽ മൂർഖൻ പാമ്പൊരുക്കിയിരുന്ന മാളത്തിൽ നിന്ന് 123 പാമ്പിൻ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. മധ്യപ്രദേശിലെ  റോൺ ഗ്രാമത്തിലാണ് ഭയപ്പെടുത്തുന്ന സംഭവം നടന്നത്. കഴിഞ്ഞ ആഴ്ച ജീവൻ സിങ് ഖുഷ്വായിക്കും കുടുംബത്തിനും സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. നൂറിലധികം മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളാണ് ഇവരുടെ വീടിനുള്ളിൽ വിരിഞ്ഞിറങ്ങിയത്. ഇതിൽ 51 പാമ്പിൻ കുഞ്ഞുങ്ങളെ ആദ്യം ഇവർ തന്നെ നീക്കം ചെയ്തു. തുടർന്നു വന്ന രാത്രികളിലും വീടിനുള്ളിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയപ്പോൾ കുടുംബം വീടുപേക്ഷിച്ച് അടുത്ത ഗ്രാമത്തിലേക്ക് പോയി.

ലോക്ഡൗണിനൊപ്പം പാമ്പിന്റെ ഭീഷണിയും നേരിടേണ്ടി വന്നപ്പോൾ ജീവൻ സിങ് ഖുഷ്വാ മാത്രം വീടു കാക്കാനായി അവിടെ നിന്നു. രാത്രിയിൽ ഒരു വടിയുമായി കസേരയിൽ ഉണർന്നിരുന്ന് പാമ്പിൻ കുഞ്ഞുങ്ങളെ നിരീക്ഷിച്ചു. രാത്രിയാകുന്നതോടെ പാമ്പിൻ കുഞ്ഞുങ്ങൾ അവയുടെ മാളത്തിൽ നിന്നും പുറത്തേക്കിറങ്ങിത്തുടങ്ങും. വനപാലകരെത്തി പാമ്പിന്റെ മാളം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. 

രണ്ടോ മൂന്നോ ദിവസം പ്രായമുള്ള പാമ്പിൻ കുഞ്ഞുങ്ങളാണിതെന്ന് വനംവകുപ്പ് അഅധികൃതർ വ്യക്തമാക്കി. മുതിർന്ന മൂർഖൻ പാമ്പുകളെ പോലെ തന്നെ വിഷമുള്ളവയും അപകടകാരികളുമാണിവ. ആദ്യദിവസം നൂറോളം പാമ്പുകളെയാണ് കണ്ടത്. അതിൽ 51 എണ്ണത്തെ ഇവർ പിടികൂടി. പിറ്റേന്ന് രാത്രിമുതൽ ആറിലധികം പാമ്പുകളാണ് വീടിനുള്ളിലേക്ക് ഇഴഞ്ഞിറങ്ങിയത്. കോവിഡിനേക്കാളും ഇപ്പോൾ ഈ കുടുംബം ഭയക്കുന്നത് പാമ്പുകളെയാണെന്നും ജീവൻ സിങ് ഖുഷ്വാ വ്യക്തമാക്കി. ഒരാഴ്ചയായി തലചായ്ക്കാൻ പോലും ഇടമില്ലാതെ വിഷമിക്കുകയാണ് ഇവരുടെ കുടുംബം.

English Summary: Panic grips family as over 100 baby cobras slither inside house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com