നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ കൊമ്പന്റെ മിന്നൽ പരിശോധന, ദൃശ്യങ്ങൾ

Elephant Spotted Messing Around With Car In Uttarakhand Amid Lockdown
SHARE

വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കൊമ്പന്റെ  പരിശോധന കൗതുകമാകുന്നു. ഉത്തരാഖണ്ഡിലാണ് സംഭവം നടന്നത്. വാഹനത്തിനുള്ളിലേക്ക് തുമ്പിക്കൈ കടത്തിയായിരുന്നു കൊമ്പന്റെ പരിശോധന. ആഹാരസാധനങ്ങളായിരുന്നു കൊമ്പന്റെ ലക്ഷ്യം. പരിശോധനയ്ക്കിടയിൽ തുമ്പിക്കൈയിൽ തടഞ്ഞതെന്തോ വായിലാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ലോക്ഡൗൺ ദിനങ്ങളിൽ മൃഗങ്ങൾ ആളൊഴിഞ്ഞ നിരത്തുകളിൽ സ്വൈര്യവിഹാരം നടത്തുന്നത് പതിവാണ്. ഇങ്ങനെ നാട്ടിലുറങ്ങുന്ന വന്യമൃഗങ്ങളുടെ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്.

വാഹനങ്ങൾ പരിശോധിക്കുന്ന കൊമ്പന്റെ ദൃശ്യത്തിനൊപ്പം പ്ലാവിൽ ചവിട്ടി നിന്ന് ചക്ക പറിക്കുന്ന ആനയുടെ ദൃശ്യവും സുശാന്ത നന്ദ പങ്കുവച്ചിരുന്നു. മുൻകാലുകൾ ഉയർത്തി പ്ലാവിൽ ചവിട്ടി നിന്ന് തുമ്പിക്കൈകൊണ്ടാണ് ആന അനായാസമായി ചക്ക പറിച്ചെടുത്തത്. ബുദ്ധിശക്തിയും കഴിവും ഏറെയുള്ള ആനകൾ എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ ഈ ദൃശ്യം ഇതോടൊപ്പം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Elephant Spotted Messing Around With Car In Uttarakhand Amid Lockdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA