‘ഇല്ല ഞാൻ കാട്ടിലേക്ക് പോവൂല്ല’...;രണ്ട് തവണ കാട് കയറ്റി, മൂന്നാം തവണയും കുട്ടിയാന നാട്ടിൽ

 This stranded elephant calf finds the village an abode
SHARE

വയനാട് വൈത്തിരിയിൽ കാട്ടിലേക്ക് രണ്ടു തവണ കയറ്റി വിട്ട കാട്ടാനക്കുട്ടി വീണ്ടും ജനവാസകേന്ദ്രത്തിൽ. കാട്ടാനക്കൂട്ടം വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. മാസങ്ങൾ മാത്രം പ്രായമുള്ള ആനക്കുട്ടിയെ വീണ്ടും വനത്തിലേക്ക് കയറ്റി വിടുന്നത് പ്രായോഗികമല്ലെന്നാണ്‌ വനം വകുപ്പ് വിലയിരുത്തൽ.

കൂട്ടം തെറ്റി നാട്ടിൽ കുടുങ്ങിയ കുട്ടിയാനയെ കഴിഞ്ഞ ആഴ്ച രണ്ടു വട്ടമാണ് വനം വകുപ്പ്  വാഹനത്തിൽ കയറ്റിയത്. വനാതിർത്തിയിൽ കൊണ്ടു വിടുകയും ചെയ്തു. പക്ഷെ മൂന്നാം തവണയും കുട്ടിയാന നാട്ടിലെത്തി. കാട്ടാനക്കൂട്ടത്തിനൊപ്പം ആനക്കുട്ടി ചേരുന്നില്ല. നാട്ടുകാരോട് അല്പം ഇണങ്ങുകയും ചെയ്തു. വീടുകൾക്ക് സമീപം ആനക്കൂട്ടം എത്തുന്നത് നാട്ടുകാർക്ക് ഭീഷണിയാണ്.

ഇനി കാട്ടിലേക്ക് വിടുന്നത് പ്രായോഗികമല്ല. പിടികൂടി മുത്തങ്ങയിലെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് നീക്കം. ഇതിൽ അന്തിമ തീരുമാനം വന്നിട്ടില്ല.

English Summary:  This stranded elephant calf finds the village an abode

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA