ADVERTISEMENT

പെൺ സിംഹങ്ങൾക്കു മുന്നില്‍ കേമനാകാൻ ശ്രമിച്ച സിംഹരാജന് സംഭവിച്ച അബദ്ധമാണ് അപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ഇര തേടലൊക്കെ കഴിഞ്ഞു ഒരു മരത്തിൽ കയറി വിശ്രമിക്കുകയായിരുന്നു സിംഹക്കൂട്ടം. രണ്ട് പെൺ സിംഹങ്ങളും ഒരു ആൺ സിംഹവുമാണ് മരത്തിനു മുകളിലുണ്ടായിരുന്നത്. പെൺ സിംഹങ്ങൾ മരത്തിന്റെ ബലമുള്ള ശിഖരത്തിലാണ് വിശ്രമിച്ചത്. എന്നാൽ സിംഹരാജൻ താരതമ്യേന ബലക്കുറവുള്ള ശിഖരത്തിലാണ് കിടന്നത്. ഇതാണ് സിംഹത്തിനു വിനയായതും.

സിംഹത്തിന്റെ ഭാരം താങ്ങാനുള്ള ശേഷി ആ മരക്കൊമ്പിനില്ലായിരുന്നു. ഉണങ്ങിയ ശിഖരത്തിന്റെ അറ്റം സിംഹരാജന്റെ ഭാരം താങ്ങാനാവാതെ ഒടിഞ്ഞു വീണു. താഴെ വീണ സിംഹം ചുറ്റുപാടും നോക്കിയിട്ട് തലകുടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പറ്റിയ അബദ്ധം ആരും കണ്ടില്ലല്ലോ എന്നാണ് സിംഹം ചുറ്റും നോക്കി ഉറപ്പിച്ചതെന്നാണ് വി‍ഡ‍ിയോ കണ്ടവരുടെ നിഗമനം. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് ചിരിപടർത്തുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com