ADVERTISEMENT

പാമ്പിനെ കണ്ടാൽ സാധാരണയായി എലികൾ ഓടിയൊളിക്കുകയാണ് പതിവ്. എന്നാൽ ഓടിച്ചിട്ടു പാമ്പിനെ പിടിക്കുന്ന എലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 2016 ൽ പകർത്തിയ ഈ ദൃശ്യങ്ങൾ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് വീണ്ടും ചർച്ചയായത്.

പാമ്പിന്റെ വായിൽ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാനായിരുന്നു എലിയുടെ സാഹസികമായ പോരാട്ടം. കുഞ്ഞിനെ വായിലാക്കി ഇഴഞ്ഞു നീങ്ങിയ പാമ്പിന്റെ പിന്നാലെപോയി വാലിലും ശരീരത്തിലും എലി കടിച്ചു വലിച്ചു. ഇതോടെ കുഞ്ഞിനെ താഴെയിട്ട് പാമ്പ് ജീവനും കൊണ്ടോടി രക്ഷപെട്ടു. ഇഴഞ്ഞു കാട്ടിലേക്ക് മറഞ്ഞ പാമ്പിനെ വീണ്ടും പിന്നാലെ ചെന്ന് എലി ആക്രമിച്ചു. പിന്നീട് കുഞ്ഞിന്റെ അരികിൽ തിരിച്ചെത്തി, കുഞ്ഞുമായി മാളത്തിലേക്കു മടങ്ങി.

പാമ്പിനെ ആക്രമിച്ച എലിയുടെ ധൈര്യം അപാരമെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടു കഴിഞ്ഞു.

English Summary: Mother rat chases away snake to protect baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com