ADVERTISEMENT

കാര്യം സിംഹരാജൻ കാട്ടിലെ രാജാവൊക്കെയാണെങ്കിലും നോക്കി നടന്നില്ലേൽ ദാ ഇങ്ങനെയിരിക്കും. ഏതോ മൃഗശാലയിൽ നിന്നു പകർത്തിയ സിംഹങ്ങളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. മൃഗശാലയിൽ സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്നതിനു സമീപമുള്ള കനാലിനരികിലൂടെ നടക്കുകയായിരുന്നു രണ്ട് സിംഹങ്ങൾ. മുന്നിലായി നടന്ന സിംഹം മുകളിലേക്ക് നോക്കി നടന്ന വഴിക്ക് കാലുതെറ്റി കനാലിലെ വെള്ളത്തിലേക്ക് വഴുതിവീണു.

വെള്ളത്തിൽ വീണ സിംഹം മെല്ലെ നീന്തി കരയ്ക്കു കയറുകയും ചെയ്തു. സിംഹത്തിനു പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് 2018ല്‍ ഇറങ്ങിയ രസകരമായ ഈ ദൃശ്യങ്ങൾ വീണ്ടും ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Lion falls into the water in zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com