sections
MORE

നദിയിൽ ചാടി ആത്മഹത്യ ചെയ്ത ഉടമയെ കാത്ത് ദിവസങ്ങളായി പാലത്തിൽ നിൽക്കുന്ന നായ!

 Dog Waits For Owner's Return At Spot Where He Committed Suicide Days Ago
SHARE

നായകൾക്ക് ഉടമകളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല. വിശ്വസ്തതയിലും സ്നേഹത്തിലുമെല്ലാം ഏറെ മുന്നിലാണ് നായകൾ. മരിച്ചുപോയ യജമാനനെ കാത്ത് നിൽക്കുന്ന നായകളെക്കുറിച്ചെല്ലാം ഏറെ കേട്ടിട്ടുമുണ്ട്. അത്തരമൊരു നായയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. ചൈനയിലെ വുഹാനിൽ നിന്നുള്ളതാണ് ഈ ചിത്രം. യാങ്സെ പാലത്തിലാണ് നാല് ദിവസമായി ഒരു നായ അതിന്റെ യജമാനൻ തിരികെയെത്തുന്നതും കാത്തിരിക്കുന്നത്.

നാലു ദിവസങ്ങൾക്ക് മുൻപ് വൈകുന്നേരം ഉടമയുടെ പിന്നാലെ  പാലത്തിലെത്തിയതാണ് നായ. നായയെ അവിടെ നിർത്തിയിട്ട് ഉടമ നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. അന്നുമുതൽ ഉടമ തിരികെ വരുന്നതും കാത്തിരിക്കുകയാണ് നായ. വിവരമറിഞ്ഞെത്തിയ സമീപവാസിയായ യുവാവ് നായയെ ദത്തെടുക്കാൻ തയാറായെങ്കിലും നായ പേടിച്ച് ഓടിമറയുകയായിരുന്നു. വുഹാനിലെ സ്മോൾ ആനിമൽ പ്രൊട്ടെക്ഷൻ അസോസിയേഷൻ നായയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 Dog Waits For Owner's Return At Spot Where He Committed Suicide Days Ago

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ചു മരിച്ച ഉടമ തിരിച്ചെത്തുന്നതും കാത്ത് ആശുപത്രിയിൽ കാത്തുനിൽക്കുന്ന നായയുടെ ചിത്രങ്ങളും വുഹാനിൽ നിന്ന് പുറത്തു വന്നിരുന്നു. 3 മാസമാണ് ആ നായ യജമാമനായി ആശുപത്രിയുടെ മുന്നിൽ കാത്തുനിന്നത്. സിയാൻ ബാവോ എന്ന  ഈ നായ ഇപ്പോൾ സ്മോൾ ആനിമൽ പ്രൊട്ടെക്ഷൻ അസോസിയേഷന്റെ സംരക്ഷണയിലാണ്.

English Summary: Dog Waits For Owner's Return At Spot Where He Committed Suicide Days Ago

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA