മുള്ളൻ പന്നിയും പെരുമ്പാമ്പും തമ്മിലുള്ള കനത്ത പോരാട്ടം; അപൂർവ ദൃശ്യങ്ങൾ!

 Scary weapons Popcupine battle Python
SHARE

അവസരങ്ങൾക്കൊത്ത് ഉയരേണ്ടത് അത്യാവശ്യമാണ്. അതേപോലെ തന്നെ പ്രധാനമാണ് അവനവന്റെ ശക്തി തിരിച്ചറിയേണ്ടതും അത് കൃത്യമായി പ്രയോഗിക്കേണ്ടതും.  ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് ഇക്കാര്യങ്ങൾ പരാമർശിച്ചുകൊണ്ട് മുള്ളൻ പന്നിയുടെയും പെരുമ്പാമ്പിന്റെയും പോരാട്ടത്തിന്റെ  ദൃശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

മുുള്ളൻ പന്നിയെ ആഹാരമാക്കാനെത്തിയ പെരുമ്പാമ്പിനെതിരെയായിരുന്നു കനത്ത പോരാട്ടം. കനത്ത മുള്ളുകൾ കൊണ്ടാണ് മുള്ളൻ പന്നി ശത്രുവിനെ നേരിട്ടത്. കിട്ടിയ അവസരത്തിൽ പാമ്പിന്റെ ശരീരത്തിൽ മുള്ളൻ പന്നി കടിച്ചുവലിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാമ്പിന് പിടികൊടുക്കാൻ അവസരം കൊടുക്കാതെയായിരുന്നു മുള്ളൻ പന്നിയുടെ കൂർത്ത മുള്ളുകൾ കൊണ്ടുള്ള പ്രഹരം. ഒടുവിൽ സംഭവസ്ഥലത്തു നിന്നും പാമ്പ് ഇഴഞ്ഞുനീങ്ങുകയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA