മുള്ളൻ പന്നിയെ പിടിക്കാൻ ശ്രമിക്കുന്ന പുള്ളിപ്പുലി, ദൃശ്യങ്ങൾ കൗതുകമാകുന്നു

 Leopard having a hard time with a Porcupine
SHARE

മുള്ളൻപന്നിയെ പിടികൂടാൻ ശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വന്യജീവി സങ്കേതത്തിനു നടുവിലുള്ള റോഡിലായിരുന്നു പുള്ളിപ്പുലിയുടെയും മുള്ളൻ പന്നിയുടെയും പോരാട്ടം. പുള്ളിപ്പുലി മുള്ളൻ പന്നിയുടെ മുള്ളിൽ കടിച്ചു വലിക്കുന്നതും മുള്ളൻ പന്നി  തിരിഞ്ഞു പ്രതികരിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

സാധാരണയായി മുള്ളൻ പന്നിയെ മറ്റു മൃഗങ്ങൾ ഇരയാക്കാറില്ല. ഇവയുടെ കൂർത്ത മുള്ളുകള്‍ തന്നെയാണ് കാരണം. മുള്ളൻപന്നികളുമായുള്ള പോരാട്ടത്തിൽ ശരീരത്തിലും വായിലും തുളച്ചുകയറുന്ന മുള്ളുകൾ പലപ്പോഴും ജീവികളുടെ ജീവൻ തന്നെ അപകടത്തിലാക്കും. അതുകൊണ്ട് തന്നെ പല മൃഗങ്ങളും മുള്ളൻപന്നികളെ ഭക്ഷണമാക്കാെത ഒഴിവാക്കുകയാണ് പതിവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA