ADVERTISEMENT

കോഴിക്കോട് വീട്ടുവളപ്പില്‍ നിന്നു പിടികൂടിയത് കൂറ്റന്‍ പെരുമ്പാമ്പിനെ. ഇരയെ വിഴുങ്ങിയ ശേഷം വളയത്തില്‍ കുടുങ്ങിയ പാമ്പിനെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചത്. വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സന്നദ്ധ പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയപ്പോള്‍ പാമ്പ് ഒരടി പോലും നീങ്ങാനാകാത്ത സ്ഥിതിയിലായിരുന്നു. 

പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ ശരീരത്തിൽ ഒരു വളയമുണ്ടായിരുന്നു. ഇത് മുൻപെങ്ങോ പാമ്പിന്റെ ശരീരത്തിൽ കുടുങ്ങിയതാകാമെന്നാണ് നിഗമനം. പൂച്ചയെ അകത്താക്കിയതോടെ പാമ്പ് അകപ്പെട്ടു. വളയം ശരീരത്തിലുള്ളതിനാൽ ഇര അകത്തേയ്ക്കും പുറത്തേയ്ക്കും പോകാനാകാത്ത അവസ്ഥയിലായി. ഒടുവില്‍ വളയം മുറിച്ചെടുത്ത് പാമ്പിനെ രക്ഷിക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ  പ്രാഥമിക ചികില്‍സ നല്‍കിയതിനു ശേഷം താമരശേരി വനംവകുപ്പ്  വനത്തിലേക്കയച്ചു.

English Summary:  Family discover a python eats cat in their front yard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com