ADVERTISEMENT

ബുദ്ധിയുടെ കാര്യത്തിൽ മാത്രമല്ല വികൃതിയുടെ കാര്യത്തിലും ആനകൾ മുന്നിലാണ്. അത്തരം ഒരു ആനയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ആഫ്രിക്കയിലെ വനത്തിൽ നിന്നുള്ള കുറുമ്പനനായ ആനയുടെയും കാട്ടുപോത്തിന്റെയും ദൃശ്യമാണ് ഇപ്പോൾ തരംഗമാകുന്നത്.

പുൽമേടുകളിൽ ഭക്ഷണം തേടിയിറങ്ങിയതായിരുന്നു കാട്ടാനക്കൂട്ടവും കാട്ടു പോത്തിന്റെ കൂട്ടവും. അതിനിടയിലാണ് വെറുതെ ഒരു രസത്തിന് മുന്നിൽ പുല്ല് തിന്നുകൊണ്ടിരുന്ന ഒരു കാട്ടുപോത്തിന്റെ സമീപത്തേക്ക് കാട്ടാനയെത്തിയത്. അയവിറക്കിക്കൊണ്ടു കിടന്ന കാട്ടുപോത്തിന്റെ അരികിലെത്തിയതും മുൻകാലുകൊണ്ട് ഒരു തട്ടുകൊടുത്തതും ഒന്നിച്ചായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആനയുടെ ഈ പെരുമാറ്റം.  

തട്ടിയിട്ട് പോയ ആനയെ പിന്നാലെ ചെന്ന് കാട്ടുപോത്തും കുത്തി. കുത്ത് കിട്ടിയതും ആന ഭയന്ന് പിൻമാറി. വെറുതെ ഒരു രസത്തിന് കാട്ടുപോത്തിനെ തട്ടിയ ആനയ്ക്ക് കിട്ടിയ കുത്ത് ഇത്തിരി കടുപ്പമേറിയതായിരുന്നു. എന്തായാലും പിന്നീട് അവിടെ നിൽക്കാതെ ആന സ്ഥലം കാലിയാക്കി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.  

English Summary: Naughty elephant playfully kicks buffalo and runs away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com