ADVERTISEMENT

ജലാശയത്തിൽ പതുങ്ങിക്കിടന്ന് വെള്ളം കുടിക്കാനെത്തുന്ന ജീവികളെ ഇരയാക്കുന്നതാണ് മുതലകളുടെ പതിവ്, വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ മാത്രമല്ല മറുകരയിലേക്ക് നീന്തിക്കടക്കുന്ന മൃഗങ്ങളേയും മുതലകൾ ആക്രമിച്ച് കീഴ്പെടുത്താറുണ്ട്. ഇത്തരത്തിൽ മാനിനെ ആക്രമിക്കുന്ന മുതലയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്

തടാകക്കരയിൽ വെള്ളം കുടിക്കാനെത്തിയതായിരുന്നു മാൻ. വെള്ളത്തിൽ പതുങ്ങിക്കിടന്ന മുതല വെള്ളം കുടിച്ചുകൊണ്ടിരുന്ന മാനിനെ ആക്രമിച്ചത് പെട്ടെന്നായിരുന്നു. നിമിഷങ്ങൾക്കൊണ്ട് പിന്നിലേക്ക് ചാടിയ മാൻ തലനാരിഴയ്ക്കാണ് മുതലയുടെ പിടിയിൽ നിന്നും രക്ഷപെട്ടത്.മുതല വീണ്ടും അടുത്ത ഇരയെ കാത്ത് വെള്ളത്തിൽ പതുങ്ങിക്കിടക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. 2016 പകർത്തിയ ദൃശ്യം  വാട്സ് അണ്ടർ വാട്ടർ ട്വിറ്റർ പേജില്‍ പങ്കുവച്ചതോടെയാണ് വീണ്ടും ജനശ്രദ്ധനേടിയത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com