ADVERTISEMENT

കേരളത്തിന്റെ തുമ്പി കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി. ദക്ഷിണേന്ത്യയിൽ കൂർഗിലും (കർണാടക), മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മാത്രം കണ്ടിരുന്ന പാണ്ടൻ കരിമുത്തൻ(Restless Demon) എന്ന ഇനം തുമ്പിയെ ആണ് കാസർകോട് മാങ്ങാട് കൂളിക്കുന്ന് പ്രദേശത്തെ നെൽവയലിൽ  കണ്ടെത്തിയത്.

കേരളത്തിൽ ആദ്യമായാണ് ഇൻഡോതെമിസ് ലിംബേറ്റ എന്ന ശാസ്്ത്രീയ നാമത്തിലുള്ള ഈ തുമ്പിയെ കണ്ടെത്തുന്നത്. പ്രകൃതി നിരീക്ഷകനും തലശേരി ബ്രണ്ണൻ കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രെഫസറുമായ കാസർകോട് സ്വദേശി കെ.എ. മുഹമ്മദ് ഹനീഫാണ് കേരളത്തിൽ നിന്നുള്ള 169–ാം ഇനം തുമ്പിയെ കണ്ടെത്തിയതിന് പിന്നിൽ. ഭാര്യയും കാസർകോട് ഗവ. കോളജ് ബോട്ടണി വിഭാഗം അസി. പ്രഫസറുമായ മൈമൂനത്ത് ബീവിയും തുമ്പി ഗവേഷണത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.

നെൽപാടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. സാധാരണ തുമ്പികളെ പോലെ കൊതുകളുടെയും കീടങ്ങളുടെയും അന്തകനാണ് ഇവയും. ഇതിന്റെ ലാർവ കൊതുകുകളുടെ ലാർവകളെയും ഭക്ഷണമാക്കും. കാലവർഷ ആരംഭത്തോടു കൂടിയാണ് തുമ്പികൾ സജീവമാവുന്നത്. എൺപതോളം തുമ്പി ഇനങ്ങളെ കാസർക്കോട് ജില്ലയിൽ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ ഇനം തുമ്പികളെ കണ്ടെത്താനുള്ള സാധ്യതകൾ ഇനിയുമുണ്ടെന്നും മുഹമ്മദ് ഹനീഫും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ് പ്രസിഡന്റ് ജീവൻ ജോസും പറഞ്ഞു.

English Summary:  A rare dragonfly spotted in Kasargod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com