ADVERTISEMENT

കാട്ടാന ഭീതിയിൽ  ഇടുക്കി  മാൻകുത്തിമേട്ടിലെ ആദിവാസി ഊരുകള്‍. ഒൻപത് പേരെ കൊലപ്പെടുത്തിയ മോഴക്കൊമ്പൻ എന്ന കാട്ടാനയാണ്  ഭീതി വിതയ്ക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശിയെ കാട്ടാന ആക്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.

ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 വരെ റോഡിൽ തടസ്സം സൃഷ്ടിച്ച കാട്ടാനക്കൂട്ടത്തിലെ പ്രധാന കുറുമ്പൻ റോഡിനു ന‌ടുവിൽ നിൽക്കുന്നു. പ്രസാദ് അമ്പാട്ട് പകർത്തിയ ചിത്രം
ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 വരെ റോഡിൽ തടസ്സം സൃഷ്ടിച്ച കാട്ടാനക്കൂട്ടത്തിലെ പ്രധാന കുറുമ്പൻ റോഡിനു ന‌ടുവിൽ നിൽക്കുന്നു. പ്രസാദ് അമ്പാട്ട് പകർത്തിയ ചിത്രം

നെടുങ്കണ്ടത്തിന് സമീപം മാൻകുത്തിമേട് ആദിവാസി ഊരും പരിസര പ്രദേശങ്ങളും കാട്ടാന  ഭീതിയിൽ ജീവിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തമിഴ്നാട് റിസർവ് വനത്തിൽ നിന്നും കൂട്ടമായും ഒറ്റയ്ക്കുമാണ് കാട്ടാനകൾ എത്താറ്. ഇതിൽ ഏറ്റവും അപകടകാരി തമിഴ്നാട്ടിൽ ഒൻപതോളം പേരെ കൊന്നിട്ടുള്ള മോഴ കൊമ്പനാണണ്. തേവാരം ഫോറസ്റ്റ് റേഞ്ചിൽ അപകടം വിതയ്ക്കുന്ന 2 കൊമ്പുകളും നഷ്ടപ്പെട്ട ഒറ്റയാന് കാഴ്ചത്തകരാറുണ്ട്

കേരള തമിഴ്നാട് അതിർത്തി മേഖലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന. ഈ കാട്ടാനയാണ് രാസാങ്കത്തെ ആക്രമിച്ചത്.(ഇൻസെറ്റിൽ ബാബു. )
കേരള തമിഴ്നാട് അതിർത്തി മേഖലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന. ഈ കാട്ടാനയാണ് രാസാങ്കത്തെ ആക്രമിച്ചത്.(ഇൻസെറ്റിൽ ബാബു. )

കഴിഞ്ഞ രണ്ടു വർഷത്തിനിടെ വൻ കൃഷി നാശമാണ് മാൻകുത്തിമേട്, ചതുരംഗപ്പാറ, ഉടുമ്പൻചോല, തേവാരംമേട് മേഖലകളിൽ കാട്ടാനക്കൂട്ടം  ഉണ്ടായത്. മന്നാക്കുടി കോളനിയിലെ വീടുകളും തകർത്തിട്ടുണ്ട്.  കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സ്വദേശിയെ  കാട്ടാന  ആക്രമിച്ചത്.  തേവാരം ഫോറസ്റ്റ് റേഞ്ചിൽ അപകടം വിതയ്ക്കുന്ന കാട്ടാനയാണ് രാസാങ്കത്തെ ആക്രമിച്ചത്. 2 കൊമ്പുകളും നഷ്ടപ്പെട്ട ഒറ്റയാനു കാഴ്ചത്തകരാറുണ്ട്. ഇതു കാരണമാണ് രാസാങ്കത്തിന് ആനയിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞത്. ആന കാലിൽ പിടിച്ചു വലിച്ചെങ്കിലും രാസാങ്കം ഇഴഞ്ഞു മാറി. വീണ്ടും ആന പിടികൂടാൻ ശ്രമിച്ചപ്പോൾ രാസാങ്കം വലിയ മരത്തിന്റെ വേരുകളുടെ ഇടയിലേക്ക് ഇഴഞ്ഞ് കയറുകയായിരുന്നു. 

പരുക്കേറ്റ തമിഴ് യുവാവിന് രക്ഷകനായത് മന്നാക്കുടി ഊരിലെ ആദിവാസി മൂപ്പന്റെ  മകൻ ബാബുവാണ്. ആക്രമണത്തിൽ പരുക്കേറ്റ് കാടിനുള്ളിൽ ബോധരഹിതനായി കിടന്ന രാസാങ്കത്തെ 30 മിനിറ്റ് തോളിലേറ്റി കാടിനുള്ളിലൂടെ നടന്നാണ് ബാബു രക്ഷപ്പെടുത്തിയത്. അറുപതോളം കുടുംബങ്ങളുണ്ടായിരുന്ന ഈ  ആദിവാസി കുടിയിൽ ഇപ്പോൾ പത്തു കുടുംബങ്ങൾ മാത്രമാണുള്ളത്. പലരും ആനപ്പേടിയിൽ സ്ഥലം ഉപേക്ഷിച്ചു പോയി.

English Summary: Elephant menace makes life hard for people of Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com