sections
MORE

ഇറക്കമിറങ്ങാൻ കുട്ടിയാനകളുടെ പെടാപ്പാട് ; ചിരിപടർത്തുന്ന ദൃശ്യം!

 Cute Little Elephants Slide Down Slope for Fun
SHARE

കുത്തനെയുള്ള ഇറക്കം ഇറങ്ങുകയെന്നത് ആനകളെ സംബന്ധിച്ച് ശ്രമകരമായ കാര്യമാണ്. ഇരുന്നും നിരങ്ങിയും കിടന്നുമൊക്കെയാണ് ആനകൾ ഇത്തരം സന്ദർഭങ്ങൾ മറികടക്കുന്നത്. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ആനക്കുട്ടികൾ കുട്ടികളെപ്പോലെയാണ്. വികൃതിയിലും ഒട്ടും പിന്നിലല്ല. ആനക്കൂട്ടത്തിനൊപ്പം പുൽമേടുകളിൽ ഭക്ഷണം തേടിയെത്തിയ ആനക്കുട്ടികളാണ് ഏറെ പണിപ്പെട്ട് ഇറക്കം ഇറങ്ങുന്നത്.

കൂട്ടത്തിലുള്ള ആനക്കുട്ടി ഇറക്കമിറങ്ങാൻ പേടിച്ച് മടിച്ചു നിൽക്കുമ്പോൾ പിന്നിൽ നിന്നും മുന്നോട്ട് തള്ളിയിറക്കുകയാണ് ഒരു ആനക്കുട്ടി ചെയ്തത്. ഒന്നാമനെ പിന്നിൽ നിന്നും ഉന്തിയിറക്കിയ ധൈര്യശാലി കിടന്നിട്ട് നിരങ്ങിയിറങ്ങുന്ന ദൃശ്യമാണ് ആളുകളിൽ ചിരിപടർത്തുന്നത്.മുതിർന്നവരുടെ വികൃതി കണ്ട് മൂന്നാമതെത്തിയ കുട്ടിയാന കിടന്നിട്ടു നിരങ്ങിയിറങ്ങുന്നതും ഇതുകണ്ട് പേടിച്ച് അമ്മയാന ഓടിയെത്തുന്നതും ദൃശ്യത്തിൽ കാണാം.

ആഫ്രിക്കയിലെ വനമേഖലയിൽ നിന്നു പകർത്തിയ 33 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA