ADVERTISEMENT

ചിമ്പാൻസികളും ഗൊറില്ലകളും ജനിതകമായി മനുഷ്യന്റെ അടുത്ത ബന്ധുക്കളാണ്. മനുഷ്യന്റെ രൂപത്തോടും പെരുമാറ്റത്തോടും മാത്രമല്ല, പല സ്വാഭാവങ്ങളും ഒരുപോലെ. ഇപ്പോൾ സാധാരണ കുരങ്ങനും മനുഷ്യനും തമ്മിലുള്ള സമാനസ്വഭാവമാണ് ശ്രദ്ധേയമാവുന്നത്. ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ട, പഴം കഴിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ 1.25 കോടി പേരാണ് മൂന്ന് ദിവസത്തിനുള്ളിൽ കണ്ടത്. പഴം വൃത്തിയാക്കി കഴിക്കുന്ന തിരക്കിലാണ് ആ അമ്മക്കുരങ്ങൻ. ഒപ്പമൊരു കുഞ്ഞിക്കുരങ്ങനുമുണ്ട്.

നമ്മൾ പഴം കഴിക്കുന്നത് ഒന്നോർത്ത് നോക്കൂ...ആദ്യം തൊലി കളഞ്ഞ് പിന്നെ പഴത്തിന് മുകളിലെ നാരുകൾ കളഞ്ഞ്, അങ്ങനെയല്ലേ? ഈ കുരങ്ങനും അതു തന്നെയാണ് ചെയ്യുന്നത്. ഇടയ്ക്ക് കളയുന്ന നാരുകൾ കുഞ്ഞിക്കുരങ്ങന്റെ തലയിൽ വീഴുമ്പോൾ അതും കുരങ്ങൻ എടുത്തു കളയുന്നുണ്ട്.

പഴത്തിന്റെ മുകളിൽ ഒരു നാര് പോലും അവശേഷിക്കുന്നത് കുരങ്ങന്മാർക്ക് ഇഷ്ടമല്ല' എന്ന് കുറിപ്പോടെയാണ് മാർ എന്ന ട്വിറ്റർ അക്കൗണ്ട് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത് ആയിരക്കണക്കിനാളുകളാണ്. ഒരു ലക്ഷത്തിലധികം പേർ വീഡിയോ ഷെയർ ചെയ്തു. അഞ്ച് ലക്ഷത്തിലധികം പേരാണ് കുരങ്ങന്റെ പഴം തീറ്റയ്ക്ക് ലൈക്കുകൾ നൽകിയത്.

English Summary: Monkey Eating Banana “Just Like Humans” Surprises Twitter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com