ADVERTISEMENT

ശരീരത്തിന്റെ മുക്കാൽ ഭാഗവും ദ്രവിച്ചു തീർന്നിട്ടും ജീവിതയാത്ര തുടരുന്ന വണ്ട്. തലയും മുൻകാലുകളും മാത്രമാണ് വണ്ടിന് ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന ഘടകങ്ങൾ. വയർ ഉൾപ്പെടുന്ന പ്രധാന ശരീരഭാഗങ്ങളെല്ലാം ദ്രവിച്ച് അടർന്നു മാറിയ നിലയിലാണ്. ശരീരത്തിന്റെ ഉൾഭാഗം പൊള്ളയായിരിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. ചിറകുകളും പിൻകാലുകളുമൊന്നും വണ്ടിനില്ല. ഇതൊന്നും ഗൗനിക്കാതെയാണ് വണ്ട് ചെടികൾക്കിടയിലൂടെ യാത്ര തുടരുന്നത്.

സോഫിയ മാർട്ടിനെസ് എന്ന ബയോളജിസ്റ്റ് ആണ് വണ്ടിന്റെ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ജീവനറ്റു കഴിഞ്ഞിട്ടും അതറിയാതെ ജീവിക്കുന്ന വണ്ട് എന്ന അടിക്കുറിപ്പോടെയാണ് സോഫിയ ട്വിറ്ററിൽ ദൃശ്യം പങ്കുവച്ചത്.

English Summary:This beetle is already dead but he hasn't noticed yet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com