ചെവി അനായാസം ചുഴറ്റുന്ന കാരെകാൾ; കാട്ടുപൂച്ചയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു

Caracal Beautifully Twitches Ears
SHARE

മികച്ച വേട്ടക്കാരാണ് കാരെകാൾ എന്നറിയപ്പെടുന്ന കാട്ടുപൂച്ചകൾ. ആഫ്രിക്ക, മധ്യ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ ഇവ സാധാരണയായി കാണപ്പെടാറുണ്ട്. ഏറെ പ്രത്യേകതകൾ നിറഞ്ഞതും കൂർത്തതുമാണ് ഈ കാട്ടുപൂച്ചകളുടെ ചെവികൾ. നിഷ്പ്രയാസം ചെവികൾ ചുഴറ്റാൻ കാരെകാളിനു കഴിയും. ഇതിന് ഇവയെ സഹായിക്കുന്നത് മസിലുകളാണ്. മികച്ച ശ്രവണശേഷിയും ഇവയുടെ പ്രത്യേകതയാണ്. ആന്റിന പോലെയാണ് ഇവയുടെ ചെവികൾ പ്രവർത്തിക്കുന്നത്. നേരിയ ശബ്ദം പോലും തിരിച്ചറിയാൻ ഇവയ്ക്കു കഴിയും.

ഇത്തരമൊരു കാട്ടുപൂച്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലുള്ള കാരെകാളിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അനായാസം ചെവിചുഴറ്റുന്ന കാരെകാളിനെ ദൃശ്യത്തിൽ കാണാം. 

മികച്ച വേട്ടക്കാരായ ഈ കാട്ടുപൂച്ചകൾക്ക് തറ നിരപ്പിൽ നിന്ന് 12 അടിയോളം ഉയരിൽ ചാടി പക്ഷികളെയും മറ്റും പിടിക്കാൻ കഴിയും. ചെറിയ സസ്തനികളും ഉരഗ വർഗത്തിൽ പെട്ട ജീവികളും പക്ഷികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ചെറിയ മുഖവും കൂർത്ത ചെവികളും നീണ്ടു മെലിഞ്ഞ ശരീരവും നീണ്ട കാലുകളുമൊക്കയാണ് ഇവയുടെ പ്രത്യേകതകൾ ശരീരത്തിന് തവിട്ടു നിറമാണുള്ളത്.പൂർണ വളർച്ചയെത്തിയ കാരെകാളിന് 8 മുതൽ 18 കിലോ വരെ ഭാരമുണ്ടാകും. 16 വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.

English Summary: Caracal Beautifully Twitches Ears

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA