ADVERTISEMENT

വികൃതിയുടെ കാര്യത്തിൽ ആനക്കുട്ടികൾ എന്നും മുന്നിലാണ്. കൂട്ടു കൂടാനും കൂട്ടുകാർക്കൊപ്പം കളിക്കാനുമെല്ലാം ആനക്കുട്ടികൾ ഏറെയിഷ്ടമാണ്. ആനക്കുട്ടികളുടെ അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ചിരിപടർത്തുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സമീപത്തുകൂടി ഒഴുകുന്ന ജലാശയത്തിലേക്ക് നോക്കി നിന്ന ആനക്കുട്ടിയെ പിന്നിലൂടെയെത്തിയ മറ്റൊരു ആനക്കുട്ടി വെള്ളത്തിലേക്ക് ഉന്തിയിടുന്നതാണ് ദൃശ്യത്തിലുള്ളത്. ഉന്തിയിട്ടതിനു ശേഷം വെള്ളത്തിൽ കിടക്കുന്ന കൂട്ടുകാരനെ നോക്കാൻ ഓടിയെത്തുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. 13 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Mischievous baby elephant pushes friend in water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com